ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഇന്ത്യന്‍ പ്രവേശനത്തിന് വീണ്ടും സ്റ്റാര്‍ലിങ്ക്

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വീണ്ടും രംഗത്ത്. അത്യാധുനിക ജനറേഷന്‍-2 സാറ്റലൈറ്റ് ശൃംഖല സ്ഥാപിക്കുന്നതിനായി കമ്പനി ഇന്ത്യന്‍ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്‌പേസിന് പുതിയ അനുമതി അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രത്യേക ടെര്‍മിനലുകളോ ഡിഷ് ആന്റിനകളോ ഇല്ലാതെ സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ‘ഡയറക്ട്-ടു-ഡിവൈസ്’ സാങ്കേതികവിദ്യയിലൂടെ മൊബൈല്‍ ടവറുകളുടെ അഭാവമുള്ള ഉള്‍നാടുകളിലും വനമേഖലകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക കാരണങ്ങളാല്‍ സ്റ്റാര്‍ലിങ്കിന്റെ ജെന്‍-2 അപേക്ഷ നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. എന്നാല്‍ ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ക്ക് പുതിയ നിയമചട്ടക്കൂട് രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് കമ്പനി വീണ്ടും അനുമതി തേടിയിരിക്കുന്നത്. ഏകദേശം 30,000 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ആഗോള ശൃംഖല.

സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ആഭ്യന്തര ടെലികോം ഭീമന്മാര്‍ക്ക് കടുത്ത മത്സരം സൃഷ്ടിച്ചേക്കും. വണ്‍വെബ്ബിനും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനുമൊപ്പം മസ്‌കിന്റെ കമ്പനി നേരിട്ട് ഏറ്റുമുട്ടുന്ന പുതിയ പോരാട്ടവേദിയായി ഇന്ത്യന്‍ വിപണി മാറുമെന്നാണ് വിലയിരുത്തല്‍.

X
Top