10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ലക്ഷ്മൺ നരസിംഹനെ സിഇഒ ആയി നിയമിച്ച് സ്റ്റാർബക്സ്

മുംബൈ: കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ നിയമിച്ചതായി അറിയിച്ച് സ്റ്റാർബക്സ്. 2023 ഏപ്രിൽ വരെ ഇടക്കാല മേധാവിയായി തുടരുന്ന ഹോവാർഡ് ഷുൾട്‌സിന് പകരമായി അദ്ദേഹം ഒക്ടോബർ 1 ന് സ്റ്റാർബക്‌സിൽ ചേരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

55 കാരനായ നരസിംഹൻ യുകെ ആസ്ഥാനമായുള്ള റെക്കിറ്റ് ബെൻകിസർ ഗ്രൂപ്പ് പിഎൽസിയുടെ ലൈസോൾ ആൻഡ് എൻഫാമിൽ ബേബി ഫോർമുലയുടെ ചീഫ് എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ സിഇഒ ലണ്ടനിൽ നിന്ന് സിയാറ്റിൽ ഏരിയയിലേക്ക് മാറുമെന്നും ഈ വർഷം ഒക്ടോബർ ഒന്നിന് സ്റ്റാർബക്സിൽ ചേരുമെന്നും കമ്പനി അറിയിച്ചു.

വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ആഗോളതലത്തിൽ 20,000 കഫേകൾ തുറക്കാനാണ് സ്റ്റാർബക്ക്സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചിരുന്നു.

X
Top