കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഏകികൃത അറ്റാദായത്തിൽ 466.67% വർധന രേഖപ്പെടുത്തി സ്റ്റാർ ഹൗസിംഗ് ഫിനാൻസ്

മുംബൈ: 2022 ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 466.67 ശതമാനം വർദ്ധനയോടെ 1.36 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി സ്റ്റാർ ഹൗസിംഗ് ഫിനാൻസ്. കമ്പനിയുടെ 2021 ജൂണിൽ അവസാനിച്ച പാദത്തിലെ ഏകികൃത അറ്റാദായം 0.24 കോടി രൂപയായിരുന്നു. 2021 ജൂണിൽ അവസാനിച്ച പാദത്തിലെ 4.30 കോടിയിൽ നിന്ന് 2022 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വിൽപ്പന 16.05 ശതമാനം ഉയർന്ന് 4.99 കോടി രൂപയായി വർധിച്ചു. ചൊവ്വാഴ്ച സ്റ്റാർ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾ 9.47 ശതമാനത്തിന്റെ നേട്ടത്തിൽ 155 രൂപയിലെത്തി.

ഭവന വായ്പയും മോർട്ട്‌ഗേജ് ലോണും നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മുമ്പ് അക്‌മേ ബിൽഡ്‌ഹോം പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്റ്റാർ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും വികസനത്തിനുമുള്ള ഭവനവായ്പകൾ, വീടുകളുടെ നിർമ്മാണത്തിനുള്ള ഫണ്ടുകൾ, ഭവന സ്വത്തുക്കൾക്കെതിരെയുള്ള വായ്പകൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. കമ്പനി രാജസ്ഥാനിലെ ഉദയ്പൂർ ആസ്ഥാനമാണ് പ്രവർത്തിക്കുന്നത്. 

X
Top