റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

അറ്റാദായം 84 ശതമാനമുയര്‍ത്തി ശ്രീ സിമന്റ്‌സ്

മുബൈ: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ശ്രീ സിമന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 581.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 84.2 ശതമാനം അധികം.

മാത്മ്രല്ല, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്താനും സാധിച്ചു. ബ്ലുംബര്‍ഗ് നടത്തിയ സര്‍വേ 404.6 കോടി രൂപ അറ്റാദായമാണ് കണക്കുകൂട്ടിയിരുന്നത്. കമ്പനി ഓഹരി ബുധനാഴ്ച ഉയര്‍ന്നിട്ടുണ്ട്.

1.67 ശതമാനം നേട്ടത്തില്‍ 24078.40 രൂപയിലാണ് സ്റ്റോക്കുള്ളത്. സ്റ്റാന്റലോണ്‍ വരുമാനം 18.9 ശതമാനം ഉയര്‍ന്ന് 4999.1 കോടി രൂപയായപ്പോള്‍ ഇബിറ്റ 14 ശതമാനമുയര്‍ന്ന് 932.6 കോടി രൂപയായി. 4623.7 കോടി രൂപമാത്രമാണ് വരുമാന ഇനത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

ഇബിറ്റ മാര്‍ജിന്‍ അതേസമയം 19.5 ശതമാനത്തില്‍ നിന്നും 18.6 ശതമാനമായി കുറഞ്ഞു. ക്ലിങ്കര്‍, സിമന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 7,000 കോടി രൂപയുടെ നിക്ഷേപത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ പാലിയില്‍ 3.65 ദശലക്ഷം ടണ്‍ (എംടി) ക്ലിങ്കര്‍ നിര്‍മ്മാണ പ്ലാന്റും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും 6.0 മെട്രിക് ടണ്‍ സിമന്റ് ശേഷി പ്ലാന്റുകളും 2025 സാമ്പത്തിക വര്‍ഷാവസാനത്തോടെ സ്ഥാപിക്കും.

X
Top