ഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടും

ഗോ ഫസ്റ്റിനായി വലയെറിഞ്ഞ് സ്പൈസ് ജെറ്റ് എംഡി അജയ് സിംഗ്

മുംബൈ: കടക്കെണിയിലായ ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ് എംഡി അജയ് സിംഗ്.

ബിസി ബീ എയർവേയ്സുമായി ചേർന്നാണ് അജയ് സിംഗിന്‍റെ നീക്കം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ വർഷം മേയിൽ പ്രവർത്തനം അവസാനിപ്പിച്ച ഗോ ഫസ്റ്റ്, നിലവിൽ പാപ്പർ നടപടികളുമായി മുന്നോട്ടുപോകുകയാണ്.

അജയ് സിംഗ് സ്വന്തം നിലയിലാണു ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതെന്നു സ്പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഏറ്റെടുക്കൽ സംഭവിച്ചാൽ സ്പൈസ് ജെറ്റ് ഓപ്പറേഷണൽ പങ്കാളിയാകും. ജീവനക്കാർ, സേവനങ്ങൾ, വിദഗ്ധപരിശീലനം എന്നിവയും നൽകും.

സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡ്യൂയിഷ് ബാങ്ക് എന്നിവയ്ക്കുൾപ്പെടെ 6,521 കോടിയുടെ കടബാധ്യതയാണു ഗോ ഫസ്റ്റിനുള്ളത്.

അജയ് സിംഗ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ ഇന്നലെ ഓഹരിവിപണിയിൽ സ്പൈസ് ജെറ്റിന്‍റെ ഓഹരിവിലയിൽ കുതിപ്പുണ്ടായി.

ഏറ്റെടുക്കലിൽ ബിസി ബീ എയർവേയ്സിന്‍റെ പങ്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

X
Top