പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 23.2% വള‍‍ര്‍ച്ച

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 23.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 275 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 223 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) മുന്‍ വര്‍ഷം സമാന കാലയളവില്‍ മൊത്തം വായ്പയുടെ 5.67 ശതമാനം ആയിരുന്നത് 4.96 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്‍‌തി 2.51 ശതമാനത്തിൽ നിന്ന് 1.70 ശതമാനമായി കുറഞ്ഞു.

അറ്റ പലിശ വരുമാനം (എൻഐഐ) മുന്‍ വര്‍ഷം സമാന കാലയളവിലെ 726 കോടി രൂപയില്‍ നിന്ന് 14.46 ശതമാനം ഉയർന്ന് 831 കോടി രൂപയായി. അറ്റ പലിശ മാർജിനുകൾ 2021 -22 സെപ്തംബർ പാദത്തിലെ 3.21 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയര്‍ന്ന് 2022 -23 സെപ്തംബർ പാദത്തിൽ 3.31 ശതമാനമായി.

മികച്ച വരുമാന പ്രഖ്യാപനം പുറത്തുവന്നത് ഓഹരി വിപണിയിലും ഇന്നലെ എസ്ഐബി ഓഹരികളുടെ മുന്നേറ്റത്തിന് ഇടയാക്കി. ബി‌എസ്‌ഇയിൽ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനിടെ എസ്ഐബി ഓഹരി മൂല്യം 2.04 ശതമാനം ഉയർന്ന് 26.50 രൂപയിലെത്തി.

കമ്പനിയുടെ മൊത്തം 56.83 ലക്ഷം ഓഹരികൾ ഇന്നലെ ബിഎസ്‌ഇയിൽ കൈമാറ്റം ചെയ്യപ്പെട്ടു, 14.71 കോടി രൂപയുടെ ഉയർന്ന വിറ്റുവരവുണ്ടായി. 1.35 ശതമാനം ഉയര്‍ച്ചയോടെ 26.35 രൂപയിലാണ് എസ്ഐബി ഓഹരികളുടെ വ്യാപാരം അവസാനിച്ചത്.

X
Top