അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

സൗത്ത് ഇന്ത്യൻ ബാങ്കിന് അറ്റാദായം 305.36 കോടി

കൊച്ചി: സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം; 197.19 % വാർഷിക വർധനയോടെ 305.36 കോടി രൂപ.

മുൻ വർഷം ഇതേ കാലയളവിൽ 102.75 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 203.24 കോടിയിൽ നിന്നു 483.45 കോടിയായി; വർധന 137.87 %. മൊത്ത നിഷ്ക്രിയ ആസ്തികൾ 5.48 % നിന്നു 4.74 ആയി.

അറ്റ നിഷ്ക്രിയ ആസ്തി 2.26 % നിന്ന് 1.61 % ആയി കുറയ്ക്കാനും കഴിഞ്ഞു. ഓഹരികളിലുള്ള വരുമാനം 6.42 % നിന്ന് 16.38 % ആയി ഉയർന്നു. റീട്ടെയ്ൽ നിക്ഷേപങ്ങൾ 7.25 % വർധിച്ച് 95,088 കോടി രൂപയിലെത്തി.

പ്രവാസി നിക്ഷേപം 4.55 % വർധിച്ച് 29,236 കോടിയായി. കാസ നിക്ഷേപം 2.83 % വർധിച്ചു. വായ്പ വിതരണം 10.80 % വളർച്ചയോടെ 70,117 കോടിയിൽ നിന്ന് 77,686 കോടിയിലെത്തി.

സ്വർണ വായ്പ 13,053 കോടി രൂപയിൽ നിന്ന് 15,369 കോടിയായി; 17.74 % വളർച്ച.

X
Top