ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ധനകാര്യ രംഗത്ത് ഇഷ്ട തൊഴിലിടമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്‌സ്‌മെന്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേഡ് വര്‍ക് പ്ലേസസ് ഇന്‍ ബിഎഫ്എസ്‌ഐ 2022-23 പട്ടികയിലാണ് ബാങ്ക് ഇടം നേടിയത്.

സാര്‍ത്ഥകവും സഹകരണപരവും പ്രചോദനാത്മകവുമായ തൊഴിലനുഭവം സൃഷ്ടിക്കുന്നതില്‍ വിജയിച്ച ബ്രാന്‍ഡുകളിലൊന്നായാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിനെ വിലയിരുത്തിയത്.

“ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്നാകാനുള്ള ഞങ്ങളുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമാണീ നേട്ടം. യുവ പ്രൊഫഷനലുകള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ മികച്ച ധനകാര്യ സേവന കമ്പനികളില്‍ ഒന്നാകാന്‍ ഈ നേട്ടത്തിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാധിച്ചു.

തൊഴിലിടം ലോകോത്തരമാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ടീം മാര്‍ക്‌സ്‌മെന്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറൽ മാനേജര്‍- എച്ആര്‍ ആന്റ് അഡ്മിന്‍, ആന്റോ ജോര്‍ജ് ടി. പറഞ്ഞു.

അലീജിയന്റ് മാര്‍കറ്റ് റിസര്‍ചുമായി ചേര്‍ന്നാണ് ടീം മാര്‍ക്‌സ്‌മെന്‍ ഈ വര്‍ഷം ആദ്യത്തില്‍ ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളെ കണ്ടെത്താനുള്ള പഠനം നടത്തിയത്.

ജീവനക്കാരോടുള്ള അനുഭാവം, സ്ഥാപന താല്‍പര്യം, ഡിജിറ്റല്‍ വൈദഗ്ധ്യം, തൊഴില്‍ വഴക്കം, വൈവിധ്യവും തുല്യതയും, നിലനിര്‍ത്തല്‍ തന്ത്രങ്ങള്‍, വളര്‍ച്ചയും പ്രതിഫലും തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

X
Top