2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും മൊത്തം നിക്ഷേപത്തിലും വളർച്ച

തൃശൂർ: സംസ്ഥാനത്തെ മുൻനിര സ്വകാര്യബാങ്കുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ബാങ്കിന്  2024-25  സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വായ്പയിലും മൊത്തം നിക്ഷേപത്തിലും വളർച്ച. മൊത്തം വായ്പകൾ (Gross Advances) മുൻവർഷം സമാന കാലയളവിനേക്കാൾ 13% വർധനവോടെ 74,947 കോടി രൂപയിൽ നിന്ന് 84,741 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം (Total Deposit) 97,085 കോടി രൂപയിൽ നിന്ന് 8.62% ഉയർന്ന് 1.05 ലക്ഷം കോടി രൂപയായി. ടോട്ടൽ ബിസിനസ് 1.72 ലക്ഷം കോടി രൂപയിൽ നിന്നു വളർച്ച നേടി 1.90 ലക്ഷം കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം 7.98% വർധിച്ച് 33,583 കോടി രൂപയായി. മുൻവർഷം സമാന കാലയളവിൽ ഇത് 31,100 കോടി രൂപയായിരുന്നു. അതേസമയം, കാസ അനുപാതം 32.03 ശതമാനത്തിൽ നിന്ന് 31.85 ശതമാനമായി കുറഞ്ഞു. ഒരു ബാങ്കിൻ്റെ നിലവിലെ കറന്റ്-സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ആകെ നിക്ഷേപങ്ങളും തമ്മിലുള്ള അനുപാതമാണ് കാസ അനുപാതം.

X
Top