ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എസ്‌ഐപി അക്കൗണ്ടുകളിലെ ആസ്‌തി മൂല്യത്തില്‍ റെക്കോഡ്‌

മുംബൈ: സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുക എക്കാലത്തെയും ഉയര്‍ന്ന മൂല്യമാര്‍ജിച്ചു. 6.6 ലക്ഷം കോടി രൂപയാണ്‌ എസ്‌ഐപി അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ ഒക്‌ടോബര്‍ 31ലെ മൂല്യം.

ഗണ്യമായ തോതില്‍ തുടരുന്ന എസ്‌ഐപി നിക്ഷേപവും മൂലധനത്തിന്റെ മൂല്യവര്‍ധനയും ആസ്‌തി പുതിയ റെക്കോഡ്‌ നിലവാരത്തിലെത്തുന്നതിന്‌ വഴിവെച്ചു.

കഴിഞ്ഞ 12 മാസത്തിനിടയിലെ എസ്‌ഐപി വഴിയുള്ള നിക്ഷേപം 1.4 ലക്ഷം കോടി രൂപയാണ്‌. ഇതും പുതിയ റെക്കോഡാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതിമാസം ശരാശരി 13,000 കോടി രൂപയാണ്‌ എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

90 ശതമാനം എസ്‌ഐപി നിക്ഷേപവും ഇക്വിറ്റി ഫണ്ടുകളിലാണ്‌. എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന ശരാശരി തുക 2198 രൂപയാണ്‌. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ 16.8 ശതമാനം എസ്‌ഐപി നിക്ഷേപമാണ്‌. ഇതും പുതിയ റെക്കോര്‍ഡാണ്‌. ദീര്‍ഘകാല ശരാശരി 11.4 ശതമാനമായിരുന്നു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ എസ്‌ഐപി അക്കൗണ്ടുകളുടെ ആസ്‌തിയിലെ ശരാശരി പ്രതിവര്‍ഷ വളര്‍ച്ച 28.8 ശതമാനമാണ്‌. അതേ സമയം ഇക്കാലയളവിലെ മ്യൂച്വല്‍ ഫണ്ട്‌ ആസ്‌തിയിലെ വളര്‍ച്ച 13 ശതമാനമാണ്‌.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ 5.3 ലക്ഷം കോടി രൂപയാണ്‌ എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം ഇപ്പോള്‍ 5.9 കോടിയാണ്‌. കഴിഞ്ഞ 12 മാസത്തിനിടെ ഓരോ മാസവും ശരാശരി 10.8 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ്‌ തുറയ്‌ക്കപ്പെട്ടത്‌.

X
Top