100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും

കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മ്മാണത്തിനും നന്നാക്കുന്നതിനുമുള്ള(Ship Manufacturing and Maintenance) ക്ലസ്റ്ററുകള്‍(Clusters) സ്ഥാപിക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍.

കപ്പല്‍നിര്‍മ്മാണത്തിന്റെയും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മന്ത്രാലയം ക്ലസ്റ്ററുകള്‍ വികസിപ്പിക്കുകയാണെന്ന് സോനോവാള്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റി (ജെഎന്‍പിഎ) മാത്രം കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 6.6 ദശലക്ഷം ടിഇയുവില്‍ നിന്ന് 10 ദശലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈഡ്രജന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയിലും (ഡിപിഎ), വി ഒ ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റിലും (വിഒസിപിഎ) 3,900 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് വരും വര്‍ഷങ്ങളില്‍ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

വരും മാസങ്ങളില്‍ 10 ദശലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ തുറമുഖമായി ജെഎന്‍പിഎ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ഗലാത്തിയ ബേയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് (ഐസിടിപി) ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി പ്രവര്‍ത്തിക്കുമെന്ന് സോനോവാള്‍ വിശദീകരിച്ചു.

വധ്വാന്‍ തുറമുഖ പദ്ധതി 298 എംഎംടിപിഎ ശേഷിയുള്ള എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന വലിയ ആഴത്തിലുള്ള തുറമുഖങ്ങളില്‍ ഒന്നായി മാറാന്‍ ഒരുങ്ങുകയാണ്.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ മെഗാ തുറമുഖം 1.2 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.

X
Top