സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

സേവന മേഖല 13 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡൽഹി: സെപ്തംബറിൽ ഇന്ത്യയുടെ സേവന മേഖല കൂടുതൽ ശക്തിപ്പെട്ടു, 13 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉൽപ്പാദനത്തിന് സാക്ഷ്യം വഹിച്ചുവെന്ന് എസ് & പി ഗ്ലോബൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

സേവന മേഖലയുടെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ഓഗസ്റ്റിലെ 60.1 ൽ നിന്ന് 61.0 ആയി ഉയർന്നു. 50ന് മുകളിലുള്ള പിഎംഐ മേഖലയുടെ വളര്‍ച്ചയെയും 50ന് താഴെയുള്ളത് സങ്കോചത്തെയുമാണ് കാണിക്കുന്നത്. തുടര്‍ച്ചയായ 26 -ാം മാസമാണ് പിഎംഐ വളര്‍ച്ച വ്യക്തമാക്കുന്നത്.

“സെപ്റ്റംബറിൽ ഇന്ത്യയുടെ സേവന മേഖലയിലെ ബിസിനസ്സ് പ്രവർത്തനങ്ങളും പുതിയ തൊഴിൽ നിയമനങ്ങളും 13 വർഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചകളിലൊന്ന് രേഖപ്പെടുത്തി.

ആഭ്യന്തര തലത്തിലെ ആവശ്യകത ഉയര്‍ന്നതിനു പുറമേ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിൽപ്പനയിലും കമ്പനികൾ ഉയര്‍ച്ച പ്രകടമാക്കി,” എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

ഏകദേശം 400 സേവന കമ്പനികളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചകമാണ് സേവന മേഖലയുടെ പിഎംഐ. റീട്ടെയിൽ ഇതര ഉപഭോക്തൃ സേവനങ്ങൾ, ഗതാഗതം, ഇന്‍ഫൊര്‍മേഷന്‍, ആശയവിനിമയം, ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങൾ എന്നീ മേഖലകളിലെ കമ്പനികള്‍ ഇതില്‍ ഉൾപ്പെടുന്നു.

മാനുഫാക്ചറിംഗ് പിഎംഐ ഓഗസ്റ്റിലെ 58.6 ൽ നിന്ന് സെപ്റ്റംബറിൽ 57.5 ലേക്ക് താഴ്ന്നുവെന്ന് രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ സര്‍വെ റിപ്പോര്‍ട്ടില്‍ എസ്‍ &പി ഗ്ലോബല്‍ പറഞ്ഞിരുന്നു.

അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. അതിനാല്‍ മാനുഫാക്ചറിംഗ്, സേവന സൂചികകളെ കൂട്ടിച്ചേര്‍ക്കുന്ന കോമ്പോസിറ്റ് പിഎംഐ ഓഗസ്റ്റിലെ 60.9 ൽ നിന്ന് 61.0 ആയി ഉയർന്നു.

X
Top