ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

700 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 17,800 ന് മുകളില്‍

മുംബൈ: ആഭ്യന്തര നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി സ്വാഭാവികമായി എടുക്കേണ്ട ജാഗ്രത നിക്ഷേപകര്‍ കൈവിട്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോള സൂചികകളുടെ മെച്ചപ്പെട്ട പ്രകടനവും വിദേശനിക്ഷേപവും ചേര്‍ന്നതോടെ സെന്‍സെക്‌സ് 700 പോയിന്റ് അഥവാ 1.27 ശതമാനം ഉയര്‍ന്ന് 59,893 ലേയ്ക്കും നിഫ്റ്റി 204 പോയിന്റ് (1.16 ശതമാനം) നേട്ടത്തില്‍ 17,826 ലേയ്ക്കും കുതിക്കുകയായിരുന്നു.

ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 3.07 ലക്ഷം കോടി ഉയര്‍ന്ന് 283.67 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഗ്രാസിം ഒഴികെയുള്ള നിഫ്റ്റി50 കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു. 3.71 ശതമാനം നേട്ടത്തോടെ ടാറ്റ മോട്ടോഴ്‌സ് മുന്നിലെത്തിയപ്പോള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് പുറകില്‍.

നിഫ്റ്റി മെറ്റല്‍, മേഖല സൂചികകകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. ബാങ്ക്, ഫിനാന്‍ഷ്യല്‍സ് എന്നിവയും ഉയര്‍ന്നു. ചാഞ്ചാട്ടത്തിനൊടുവില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ ഇന്നലെ തിരിച്ചുകയറിയിരുന്നു.

ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 197.26 പോയിന്റ് (0.64 ശതമാനം), എസ്ആന്റ്പി500 26.56 (0.69 ശതമാനം), നസ്ദാഖ് കോമ്പസിറ്റ് 86.62 പോയിന്റ് (0.76 ശതമാനം) എന്നിങ്ങനെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഏഷ്യന്‍ സൂചികകളും ഉയര്‍ച്ചയിലാണ്. ജപ്പാനീസ് നിക്കൈ-0.4 ശതമാനവും ഹാങ്‌സെങ്, തായ് വാന്‍ വെയ്റ്റഡ്, കൊറിയന്‍ കോസ്പി, ഷാങ്ഗായി കോമ്പസിറ്റ് 1.56 ശതമാനവും ശക്തിയാര്‍ജ്ജിച്ചു.

X
Top