തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

500 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 18100 ഭേദിച്ചു


മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മുന്നേറ്റം തുടരുന്നു.സെന്‍സെക്‌സ് 502.64 പോയിന്റ് അഥവാ 0.83 ശതമാനം ഉയര്‍ന്ന് 61,249.23 ലെവലിലും നിഫ്റ്റി 150.80 അഥവാ 0.84 ശതമാനം ഉയര്‍ന്ന് 18163 ലെവലിലുമാണുള്ളത്. മൊത്തം 1859 ഓഹരികള്‍ മുന്നേറുമ്പോള്‍ 1199 എണ്ണം താഴ്ച വരിച്ചു.

110 ഓഹരിവിലകളില്‍ മാറ്റമില്ല. മേഖല സൂചികകളെല്ലാം ഉയര്‍ന്നാണിരിക്കുന്നത്. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പൊതുമേഖല ബാങ്കുകള്‍ ഒരു ശതമാനം നേട്ടത്തിലെത്തി. ഡിവിസ് ലാബ്, എന്‍ടിപിസി,ഗ്രാസിം,പവര്‍ഗ്രിഡ്, ഡോ.റെഡ്ഡി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സിബാങ്ക്, കോടക് ബാങ്ക്, അദാനി എന്റര്‍ടൈന്‍മെന്റ്, നെസ്ലഇന്ത്യ, ഇന്‍ഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നില്‍.

അതേസമയം ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, യുപിഎല്‍, മാരുതി, റിലയന്‍സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ടൈറ്റന്‍ എന്നിവ തിരിച്ചടി നേരിടുന്നു. മികച്ച നേട്ടവുമായാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഴ്ച തുടങ്ങിയത്.

സെന്‍സെക്‌സ് നിര്‍ണ്ണായക 60000 മാര്‍ക്ക് പിന്നിട്ടപ്പോള്‍ 18,000 ലെവല്‍ ഒരിക്കല്‍ കൂടി ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായി. 787 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 60,747 ലും 225 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 18,012 ലെവലിലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇതോടെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

പ്രതിദിന ടൈംഫ്രെയിമില്‍, സൂചിക അതിന്റെ ബുള്ളിഷ് ട്രെന്‍ഡ് നിലനിര്‍ത്തുതായി ജിഇപിഎല്‍ കാപിറ്റല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു. ആര്‍എസ്‌ഐ സൂചിക 65 ന് മുകളിലായത് ഹ്രസ്വകാലത്തില്‍ നിഫ്റ്റി നേട്ടമുണ്ടാക്കും എന്നതിന്റെ സൂചനയാണ്.

പ്രധാന ഇടപാടുകള്‍
മാര്‍ക്ക്‌സ് എനര്‍ജി സെല്യൂഷന്‍സ്: വിനോദ് സൊമാനി കമ്പനിയുടെ 36000 ഓഹരികള്‍ 43.53 രൂപ നിരക്കില്‍ വാങ്ങി.

മിത്തല്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡ്: ഗോവിന്ദ് രാം പട്ടോഡിയ 1150000 ഓഹരികള്‍ 11.63 നിരക്കില്‍ വാങ്ങി. ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് 1150000 അതേ നിരക്കില്‍ വില്‍പന നടത്തി.

നന്ദിനി ക്രിയേഷന്‍ ലിമിറ്റഡ്: എല്‍7 ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് 150000 ഓഹരികള്‍ 78 രൂപ നിരക്കില്‍ വാങ്ങി. കിഷന്‍ ഗോപാല്‍ മോത്ത 75000 ഓഹരികള്‍ 77.3 രൂപ നിരക്കില്‍ വാങ്ങി. ദിവാകര്‍ ശര്‍മ്മ 62 500 ഓഹരികള്‍ 78 രൂപ നിരക്കില്‍ വാങ്ങി. ഗൗരിശങ്കര്‍ജെലാനി 62500 ഓഹരികള്‍ 77.5 രൂപനിരക്കില്‍ വാങ്ങി.

X
Top