ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

953 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17,000 ത്തിനടുത്ത്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാമത്തെ ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 953.70 പോയിന്റ് അഥവാ 1.64 ശതമാനം താഴ്ന്ന് 57,145.22 ലെവിലും നിഫ്റ്റി 311 പോയിന്റ് അഥവാ 1.79 ശഥമാനം താഴ്ന്ന് 17.016.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 630 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2860 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

120 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ കൂടുതല്‍ നഷ്ടം നേരിട്ടപ്പോള്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ദിവിസ് ലാബ്‌സ്, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടത്തിലായി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 23 ശതമാനം ഇടിഞ്ഞു.

X
Top