രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി നേട്ടത്തില്‍, നിഫ്റ്റി 17120 ന് മീതെ

മുംബൈ: മാര്‍ച്ച് 17 ന് വിപണി നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 463.05 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 58097.89 ലെവലിലും നിഫ്റ്റി50 136.20 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 17121.80 ലെവലിലും വ്യാപാരം തുടരുന്നു. 1489 ഓഹരികള്‍ മുന്നേറുമ്പോള്‍ 378 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

93 ഓഹരിവിലകളില്‍ മാറ്റമില്ല.അദാനി എന്റര്‍പ്രൈസ്, ഇന്‍ഫോസിസ്,എച്ച്‌സിഎല്‍,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ,സണ്‍, ഭാരതി എയര്‍ടെല്‍,സിപ്ല നഷ്ടം സഹിക്കുന്നു.

എഫ്എംസിജി,മീഡിയ ഒഴിച്ചുള്ള മേഖലകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ്,മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 0.86 ശതമാനവും 0.78 ശതമാനവും കരുത്താര്‍ജ്ജിച്ചു. ക്രെഡിറ്റ് സ്യൂസിന് ഫണ്ട് നല്‍കാനുള്ള സ്വിസ് കേന്ദ്രബാങ്ക് നീക്കം വിപണികളെ തുണച്ചു, മേഹ്ത ഇക്വിറ്റീസിലെ സീനിയര്‍ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു.

യുഎസില്‍ എണ്ണവില താഴുന്നതും നിഫ്റ്റി അമിത വില്‍പന ഘട്ടത്തിലെത്തിയതും പിന്തുണ നല്‍കുന്ന ഘടകങ്ങളാണ്.

X
Top