ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

600 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17450 ന് സമീപം

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 149.96 പോയിന്റ് (0.25 ശതമാനം) ഇടിവില്‍ 58969.79 ലും നിഫ്റ്റി 40.60 പോയിന്റ് (0.23 ശതമാനം) ഇടിവില്‍ 175889.20 ത്തിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1274 ഓഹരികള്‍ മുന്നേറുമ്പോള്‍ 711 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടമുണ്ടാക്കുന്നവ. അതേസമയം ടാറ്റ സ്റ്റീല്‍, സിപ്ല, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ജെഎസ്ഡബ്ല്യുസ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായി.

ഫാര്‍മ ഒഴികെയുള്ള മേഖലകളെല്ലാം അപായ സൂചനയാണ് നല്‍കുന്നത്. വാഹനം, റിയാലിറ്റി, ബാങ്ക്, ഊര്‍ജ്ജം എന്നിവ 1 ശതമാനം വീതം ഇടിവ് നേരിട്ടു. യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും പിന്‍വലിഞ്ഞ അവസ്ഥയിലാണ്.

വാള്‍സ്ട്രീറ്റ് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും നഷ്ടം വരിച്ചിരുന്നു. ഉയരുന്ന ഡോളര്‍ മൂല്യം എമേര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്ക് ഭീഷണിയാണെന്ന് ജിയോജിത്ത് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയ്കുമാര്‍ വിലയിരുത്തുന്നു. ഇതോടെ രാജ്യത്തിന് പുറത്തേയ്ക്ക് മൂലധന ഒഴുക്ക് തുടര്‍ന്നേക്കാം.

കഴിഞ്ഞ 7 ദിവസത്തില്‍ 5ലും വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം.

X
Top