വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

70 പോയിന്റ് താഴ്ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 18,000 ത്തില്‍

മുംബൈ: ആഗോള സൂചികകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം വരിച്ചു. സെന്‍സെക്‌സ് 69.68 പോയിന്റ് അഥവാ 0.11 ശതമാനം കുറഞ്ഞ് 60,836.41 മേഖലയിലും നിഫ്റ്റി 30.10 പോയിന്റ് അഥവാ 0.17 ശതമാനം കുറഞ്ഞ് 18,052.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1725 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

1630 എണ്ണം താഴ്ച വരിച്ചപ്പോള്‍ 120 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടം വരിച്ചവയില്‍ പെടുന്നു.എസ്ബിഐ, ടൈറ്റന്‍ കമ്പനി, യുപിഎല്‍, എച്ച് യുഎല്‍ എന്നിവയാണ് നേട്ടത്തില്‍.

ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി എന്നിവ ഒഴികെയുള്ള മേഖലകളെല്ലാം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവേര്‍പ്പെടുത്തിയതിനെ . വാള്‍സ്ട്രീറ്റ് സൂചികകള്‍ ബുധനാഴ്ച കൂപ്പുകുത്തിയിയിരുന്നു. തുടര്‍ന്ന് അതിന്റെ അനുരണനങ്ങള്‍ ഏഷ്യന്‍ വിപണിയിലും പ്രകടമായി.

എന്നാല്‍ വിദേശ നിക്ഷേപത്തിന്റെ വരവ് കനത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വിപണയെ രക്ഷിച്ചെന്ന് ‘ക്വാണ്ടം സെക്യൂരിറ്റീസ് ഡയറക്ടര്‍ നീരജ് ദിവാന്‍ നിരീക്ഷിക്കുന്നു. ശക്തമായ കോര്‍പറേറ്റ് ഫലങ്ങളും തുണയായി.

X
Top