104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്

അവസാന സെഷനില്‍ തിരിച്ചുകയറി, നേരിയ നഷ്ടത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: അവസാന സെഷനില്‍ തിരിച്ചുകയറിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്‍ട്രാഡേ നഷ്ടങ്ങള്‍ നികത്തി. 1154 പോയിന്റും 300 പോയിന്റും പുറകിലായിരുന്നു ഒരു ഘട്ടത്തില്‍ യഥാക്രമം സെന്‍സെക്‌സും നിഫ്റ്റിയും. അവിടെ നിന്നും വീണ്ടെടുപ്പ് നടത്തി, ഇരു സൂചികകളും യഥാക്രമം 60,346.97 ലെവലിലും 18,003.75 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

എങ്കിലും സൂചികകള്‍ 0.37 ശതമാനം നഷ്ടം നേരിട്ടു. മൊത്തം 1632 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1740 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 140 ഓഹരി വിലകളില്‍ മാറ്റമുണ്ടായില്ല.

മേഖലകളില്‍ ഐടിയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. ടിസിഎസ്, ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവ 2-4 ശതമാനം നഷ്ടം സഹിച്ചു. അതേസമയം ഇന്‍സ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, കോടക് മഹീന്ദ്ര എന്നിവയുടെ പിന്‍ബലത്തില്‍ സാമ്പത്തിക മേഖയും 10 ശതമാനം ഉയര്‍ന്ന വേദാന്തയുടെ ബലത്തില്‍ ലോഹ സൂചികയും നഷ്ടം നികത്തി.

ലോഹ സൂചിക 1.5 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പാണ് വീണ്ടെടുക്കലിലൂടെ വ്യക്തമാകുന്നതെന്ന് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വിലകുറഞ്ഞ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ധൈര്യപ്പെട്ടതിനു കാരണം സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസമായിരുന്നു.

മൊത്തവില പണപ്പെരുപ്പം കുറഞ്ഞത് വിശ്വാസം വര്‍ധിപ്പിച്ചു.

X
Top