
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 412.96 പോയിന്റ് (0.68 ശതമാനം) താഴ്ന്ന് 59,934 ലും നിഫ്റ്റി 126.40 പോയിന്റ് (0.70 ശതമാനം) ഇടിഞ്ഞ് 17,877.40 ത്തിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1648 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1754 ഓഹരികള്‍ താഴ്ച വരിച്ചു.
113 ഓഹരിവിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവ മൂന്ന് ശതമാനം ഇടിഞ്ഞതോടെ ഐടി മേഖല വീണ്ടും നഷ്ടത്തിലാകുന്നതിനും വിപണി വ്യാഴാഴ്ച സാക്ഷിയായി 2.7 ശതമാനം ഉയര്‍ന്ന് ഐഷര്‍ മോട്ടോഴ്‌സ് 1 ട്രില്ല്യണ്‍ മൂല്യം നേടിയപ്പോള്‍ ഫാര്‍മ, റിയാലിറ്റി സൂചികകള്‍ ഒരു ശതമാനം നഷ്ടപ്പെടുത്തി. മാരുതി സുസുക്കിയുടെ 3.2 ശതമാനം പിന്തുണയില്‍ വാഹനമേഖലയില്‍ ഉണര്‍വുണ്ടായി.
വാള്‍സ്ട്രീറ്റിന്റെ ചുവടുപിടിച്ച് യൂറോപ്യന്‍ സൂചികകള്‍ വ്യാഴാഴ്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ജപ്പാനീസ് നിക്കൈയൊഴികെയുള്ള ഏഷ്യന്‍ സൂചികകള്‍ നഷ്ടം വരിക്കുകയായിരുന്നു. ആഗോളവിപണികളുടെ ബലഹീനതയും ഉയരുന്ന പലിശനിരക്കും പണപ്പെരുപ്പവുമാണ് വിപണിയെ തളര്‍ത്തുന്നതെന്ന് ഹെം സെക്യൂരിറ്റീസിലെ മോഹിത് നിഗം നിരീക്ഷിക്കുന്നു.
മാക്രോ എക്കണോമിക് ഡാറ്റകള്‍ മോശമായതും പ്രതികൂല ട്രെന്‍ഡിന് കാരണമായി. വരും ദിവസങ്ങളില്‍ 18000ത്തില്‍ നിഫ്റ്റി പ്രതിരോധം തീര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
17750 ലായിരിക്കും പിന്തുണ.






