ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

‘ഫ്ലാoഗോ’ ഹെയർ കണ്ടീഷണർ അവതരിപ്പിച്ച് സീക്രട്ട് ഹെയർകെയർ

കൊച്ചി : പരമ്പരാഗത ആയുർവേദത്തിന്റെ രഹസ്യങ്ങൾ അടങ്ങിയ പുതിയ കണ്ടീഷണർ വിപണിയിൽ അവതരിപ്പിച്ച് സീക്രട്ട് ഹെയർകെയർ. ‘ ഫ്ലാoഗോ’ എന്ന പേരിട്ടിരിക്കുന്ന കണ്ടീഷണർ 100% ഓർഗാനിക് മാമ്പഴ സത്തിന്റെയും ഫ്ളാക്സ് സീഡ് ഓയിലിന്റെയും മിശ്രിതമാണ്.
വിറ്റാമിൻ എ, ഇ, സി എന്നിവ അടങ്ങിയ മാമ്പഴം, മുടിയെ പോഷിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഘടന നിലനിർത്തുന്നതിനും ഫലപ്രദമാണ്. നിരവധി ആന്റി ഓക്സിഡന്റുകളും, ഹൈഡ്രോഫിലിക് ഗ്ലിസറിൻ എന്നിവ അടങ്ങിയ മാമ്പഴ സത്ത് മുടിയുടെ തിളക്കം നിലനിർത്തുന്നതിനും, പരിസ്ഥിതിയുടെ കഠിനമായ ഘടകങ്ങളിൽ നിന്നും മുടിയെ സംരക്ഷിക്കും .
മാമ്പഴ സത്തിനോടൊപ്പം പ്രധാനമായി കണ്ടീഷണറിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്. മൈക്രോ, മാക്രോ ന്യൂട്രിയന്റസും, പ്രോട്ടീൻ, വിറ്റാമിൻ ഇ, ബി, ഒമേഗ-3 തുടങ്ങിയ ഫാറ്റി ആസിഡുകൾ അടങ്ങിയ ഫ്ളാക്സ് സീഡുകൾ മുടിയുടെ ശക്തമായ വളർച്ചയ്ക്ക് സഹായിക്കുന്നു.മാമ്പഴ സത്തും ഫ്ളക്സ് സീഡും അടങ്ങിയ ഫ്ലാoഗോ കണ്ടീഷണർ മുടി നരയ്ക്കുന്നത് തടയാനും, മുടിയുടെ മൊത്തത്തിലുളള ആരോഗ്യവും ഘടനയും മെച്ചപ്പെടുത്തുന്നതിനും സഹായപ്രദമാണ്.കറ്റാർ വാഴ ഹൈഡ്രോസോൾ, ബദാം ഓയിൽ, അവോക്കാഡോ ഓയിൽ, ഗ്ലിസറിൻ, ജടാമാൻസി എക്സ്ട്രാക്റ്റ്, കാൻഡലില്ലാ വാക്സ്, വെളിച്ചെണ്ണ, ഇസ്കാഗാർഡ് പെഗ് തുടങ്ങിയ വിവിധ ഓർഗാനിക് ചേരുവകളും ഫ്ലാoഗോയിൽ അടങ്ങിയിട്ടുണ്ട്.
സീക്രട്ട് ഹെയർകെയർ വഴി ഉയർന്ന നിലവാരമുള്ള ഓർഗാനിക് സെൽഫ് കെയർ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുക എന്നതാണ് ലക്ഷ്യം. ഫ്ലാoഗോ ഹെയർ കണ്ടീഷനറും മറ്റ് ഹെയർകെയർ ഉൽപ്പനങ്ങളും https://thesecrethaircare.com എന്ന വെബ് സൈറ്റിൽ നിന്ന് ലഭ്യമാകും.

X
Top