വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

എഫ്പിഐ വെളിപ്പെടുത്തല്‍ നിയമങ്ങള്‍ കര്‍ശനമാക്കി സെബി

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക (എഫ്പിഐ) രുടെ വെളിപെടുത്തല്‍ ആവശ്യകതകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിപുലീകരിച്ചു. ഗോള്‍ഡമാന്‍ സാച്‌സ്, സിറ്റിഗ്രൂപ്പ് തുടങ്ങിയവയുള്‍പ്പെടെയുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) അവരുടെ ഇന്ത്യന്‍ ഓഹരി ഹോള്‍ഡിംഗുകളില്‍ കാര്യമായ ഭാഗം ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ സൂക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം.

പുതിയ നിയമങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ചില എഫ്പിഐ ഹോള്‍ഡിംഗ് എക്സ്പോഷറിന്റെ ഭൂരിഭാഗവും അദാനി ഗ്രൂപ്പ് കമ്പനികളില്‍ മാത്രമാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യന്‍ ഓഹരി ആസ്തികളുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പില്‍ സൂക്ഷിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ 25,000 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യന്‍ ഓഹരികളിലുണ്ടെങ്കില്‍, പുതിയ നിയമപ്രകാരം, ഒരു എഫ്പിഐ എല്ലാ യഥാര്‍ത്ഥ ഉടമകളുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

”ഉടമസ്ഥാവകാശം, സാമ്പത്തിക താല്‍പ്പര്യം അല്ലെങ്കില്‍ നിയന്ത്രണം ഉള്ള എല്ലാവരുടേയും വിശദാംശങ്ങള്‍ എഫ്പിഐകള്‍ നല്‍കണം,” സെബി പറഞ്ഞു.നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തലുകള്‍ നടത്താതിരുന്നാല്‍, രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും.സെര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാകുന്ന ദിവസം മുതല്‍ 180 ദിവസത്തിനകം ഇത്തരം എഫ്പിഐകള്‍ രജിസ്‌ട്രേഷന്‍ തിരിച്ചു നല്‍കണം.

പുതിയ വെളിപ്പെടുത്തല്‍ നിയമങ്ങള്‍ ഗോള്‍ഡമാന്‍ സാച്‌സ്, സിറ്റിഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബെര്‍ഗ്സാള്‍സ്ഗ്ലീന്‍, ഡിഎക്‌സ്ഇ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്, ക്യാപിറ്റല്‍ ഗ്യാന്റ് ട്രസ്റ്റ്, മക്വീന്‍സി എക്സെക്യുട്ടീവ് അഡൈ്വസറി സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള 400 ഓളം എഫ്പിഐകളെ ബാധിക്കും.

X
Top