ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

പേമേറ്റ് ഇന്ത്യ ഐപിഒ: കരട് രേഖകള്‍ മടക്കി സെബി, തിരുത്തല്‍ വരുത്താന്‍ നിര്‍ദ്ദേശം

മുംബൈ: മള്‍ട്ടി-പേയ്മെന്റ് പ്ലാറ്റ്ഫോമായ പേമേറ്റ് ഇന്ത്യയുടെ 1,500 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) മടക്കി. തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍, കരട് രേഖകള്‍ പുനര്‍സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് കമ്പനി ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്.

ഐസിഐസിഐ സെക്യൂരിറ്റീസായിരുന്നു ലീഡ് മാനേജര്‍. 1125 കോടി രൂപയുടെ ഫ്രഷ് ഇഷ്യവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമായിരുന്നു ഐപിഒ. 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കു 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം ചെറുകിട നിക്ഷപകര്‍ക്കുമായി നീക്കിവച്ചു.

പ്രമോട്ടര്‍മാരായ അജയ് ആദിശേഷനും വിശ്വനാഥന്‍ സുബ്രഹ്‌മണ്യനും യഥാക്രമം 134.73 കോടി രൂപ, 3.3 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഓഫ് ലോഡ് ചെയ്യാനിരുന്നത്. ലൈറ്റ്ബോക്സ് വെഞ്ചേഴ്സ് I, മെയ്ഫീല്‍ഡ് എഫ്വിസിഐ, ആര്‍എസ്പി ഇന്ത്യ ഫണ്ട് തുടങ്ങിയ നിക്ഷേപകരും ഓഹരിവില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. വിതരണ ശൃംഖലകളിലെ ബിസിനസ്സ് (”ബി2ബി’) പേയ്മെന്റുകള്‍ ഡിജിറ്റൈസ് ചെയ്യുന്ന ബിസിനസ് 2 ബിസിനസ് പേയ്മെന്റ്, സേവന ദാതാവാണ് പേമേറ്റ്.

X
Top