
മള്‍ട്ടിബാഗര്‍ എസ്എംഇ ഓഹരിയായ സച്ചീറോം ലിമിറ്റഡിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? സമീപകാലത്ത് നിക്ഷേപകര്‍ക്ക് അസാധാരണമായ വരുമാനം നല്‍കാന്‍ ഈ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തത്. 2025 ജൂണ്‍ 16 ന് 102 രൂപയ്ക്കാണ് ഓഹരി നിക്ഷേപകര്‍ക്ക് ഓഫര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ 50% നേട്ടത്തോടെ എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ 153 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത സച്ചീറോം ലിമിറ്റഡ് ഓഹരികള്‍, നിലവില്‍ 325 രൂപയ്ക്കാണ് ട്രേഡ് ചെയ്യപ്പെടുന്നത്.
റിട്ടേണ്‍ ആസ്വദിച്ച നിക്ഷേപകര്‍
കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് മൂന്നിരട്ടി റിട്ടേണ്‍ ഓഹരി നല്‍കി കഴിഞ്ഞു. 52 ആഴ്ചയിലെ ഓഹരിയുടെ മികച്ച ഉയരം 431 രൂപയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച നാളുകളായി ഓഹരി സമ്മര്‍ദത്തിലാണ്. ഒരു മാസത്തിനുള്ളില്‍ 7 ശതമാനവും, 3 മാസത്തില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി അടിസ്ഥാനപരമായി ശക്തമായ വാര്‍ഷിക ഫലങ്ങള്‍ പുറത്തുവിട്ടെങ്കിലും, വിപണിയിലെയും ഭരണത്തിലെയും ചില ചലനാത്മകതകള്‍ കാരണം നേരിയ വെല്ലുവിളി നേരിടുന്നു. കൂടാതെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും, ലാഭമെടുക്കലും തിരുത്തലിന് ആക്കം കൂട്ടി.
2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം
2026 സാമ്പത്തിക വര്‍ഷത്തില്‍ സച്ചീറോം ലിമിറ്റഡ് ശക്തമായ സാമ്പത്തിക പ്രകടനം റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തന കാര്യക്ഷമത, മെച്ചപ്പെട്ട ഉല്‍പ്പന്ന മിശ്രിതം, എഫ്എംസിജി, വ്യക്തിഗത പരിചരണം, ഹോം കെയര്‍, ഭക്ഷണ പാനീയ വിഭാഗങ്ങളിലെ ശക്തമായ പ്രകടനം എന്നിവയാല്‍ ഈ നേട്ടം നയിക്കപ്പെട്ടു.
2026 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം വരുമാനം ഏകദേശം 44% വര്‍ദ്ധിച്ച് 156.29 കോടിയായി. എബിറ്റഡ 73% വര്‍ദ്ധിച്ച് 40.66 കോടിയായി. അറ്റാദായം ഏകദേശം 78% വര്‍ദ്ധിച്ച് 28.44 കോടിയായി. എബിറ്റഡ മാര്‍ജിന്‍ 441 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 26.02% ആയി. ഇപിഎസ് 37% വര്‍ദ്ധിച്ച് 13.43 ആയി.
പണം വളര്‍ന്ന വഴി
മറ്റ് ഐപിഒകള്‍ പോലെയല്ല എസ്എംഇ ഐപിഒകള്‍ എന്ന് നിങ്ങള്‍ ആദ്യം മനസിലാക്കണം. എസ്എംഇ ഐപിഒയുടെ കുറഞ്ഞ ആപ്ലിക്കേഷന്‍ സൈസ് 1 ലക്ഷം+ ആണ്. സച്ചീറോം ലിമിറ്റഡിന്റെ ഐപിഒ പ്രൈസ് ബാന്‍ഡ് 96- 102 രൂപയായിരുന്നു.
ഒരു ലോട്ടില്‍ 1,200 ഓഹരികളുണ്ടായിരുന്നു. അതിനാല്‍ തന്നെ കുറഞ്ഞ നിക്ഷേപ പരിധി 1,22,400 രൂപ ആയിരുന്നു. ഇന്ന് ഓഹരിയുടെ വില 326 രൂപ ആയതുകൊണ്ട് തന്നെ ഐപിഒയില്‍ നിക്ഷേപിച്ച 1,22,400 രൂപ ഇന്ന് 3,91,200 രൂപ വരും. അതായത് ഏകദേശം 2,68,800 രൂപയിലധികം റിട്ടേണ്‍ ലഭിച്ചു.
സച്ചീറോം ലിമിറ്റഡ്
1992 ജൂണില്‍ സ്ഥാപിതമായ സച്ചീറോം ലിമിറ്റഡ് സുഗന്ധദ്രവ്യങ്ങളുടെ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കോസ്‌മെറ്റിക് സുഗന്ധദ്രവ്യങ്ങള്‍, വ്യാവസായിക സുഗന്ധദ്രവ്യങ്ങള്‍, പെര്‍ഫ്യൂമുകള്‍, ഭക്ഷ്യ അഡിറ്റീവുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിങ്ങനെ ആഡംബരവും, വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ കമ്പനിക്കുണ്ട്. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രമുഖ കമ്പനികളെ പരിപാലിക്കുന്നതിനായി സച്ചീറോം ബി 2 ബി എഫ്എംസിജി വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 325 രൂപ
നിലവിലെ വിപണിമൂല്യം: 741 കോടി
52 വീക്ക് ഹൈ/ ലോ: 431 രൂപ/ 140 രൂപ
സ്‌റ്റോക്ക് പിഇ: 26
ബുക്ക്‌വാല്യൂ: 66.3 രൂപ
ഡിവിഡന്റ്: 0.00%
ആര്‍ഒസിഇ: 35.7%
ആര്‍ഒഇ: 27%
മുഖവില: 10 രൂപ






