പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ഓഹരി വിപണിയിൽ വേറിട്ട പ്രകടനവുമായി അഞ്ച്‌ മേഖലകള്‍

യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഓഹരി വിപണി ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും ചില മേഖലകള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. ഫാര്‍മ, ഊര്‍ജം, പ്രതിരോധം, മെറ്റല്‍, കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ സൂചികകള്‍ യുദ്ധം തുടങ്ങിയതിനു ശേഷം 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഫാര്‍മ മേഖലയിലെ കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യതകര്‍ച്ച ഗുണകരമായി.

പ്രധാനമായും കയറ്റുമതി കേന്ദ്രിത ബിസിനസ്‌ ചെയ്യുന്ന ഫാര്‍മ കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യം ഇടിയുന്നത്‌ കൂടുതല്‍ വരുമാനം ലഭിക്കുന്നതിന്‌ വഴിയൊരുക്കും. ഇതിന്‌ പുറമെ മികച്ച ത്രൈമാസ പ്രകടനം കാഴ്‌ച വെച്ചതും ഫാര്‍മ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം പ്രതിരോധ കമ്പനികളുടെ ബിസിനസ്‌ വളരുന്നതിന്‌ വഴിയൊരുക്കി. ഇത്‌ ഓഹരികളുടെ പ്രകടനത്തിലും പ്രതിഫലിച്ചു.

വേനല്‍ക്കാലത്തെ വൈദ്യുതി ഡിമാന്റ്‌ പ്രതീക്ഷിച്ചതിലും ഏറെ ഉയര്‍ന്നതാണ്‌ എനര്‍ജി കമ്പനികള്‍ക്ക്‌ ഗുണകരമായത്‌. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ ഓഹരികളും അനിശ്ചിത വേളയില്‍ മുന്നേറ്റം നടത്തി. ലോഹങ്ങളുടെ ഡിമാന്റ്‌ കുത്തനെ ഉയര്‍ന്നതാണ്‌ മെറ്റല്‍ സൂചികയെ പുതിയ ഉയരത്തിലെത്തിച്ചത്‌. പല മെറ്റല്‍ ഓഹരികളും എക്കാലത്തെയും പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.

X
Top