Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് വഴി കുട്ടിയുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് അനുമതി

മുംബൈ: കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട് ആരംഭിക്കുന്നതിന് അവരുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2023 മെയ് 12 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, രക്ഷിതാവിന്റെ അല്ലെങ്കില്‍ നിയമപരമായ രക്ഷാകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ സംയുക്ത അക്കൗണ്ടില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ മ്യൂച്വല്‍ നിക്ഷേപം നടത്താം. പുതിയ നിയമം 2023 ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുക മൈനറുടെ അക്കൗണ്ടിലേയ്ക്കായിരിക്കും ക്രെഡിറ്റ് ചെയ്യുക. അതായത് തുക പിന്‍വലിക്കുന്ന സമയത്ത് മൈനറുടെ പേരില്‍ കെവൈസി ഔപചാരികതകളോടെ അക്കൗണ്ട് ആവശ്യമാണ്.അതിനാല്‍, നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞുകഴിഞ്ഞാല്‍, അവര്‍ നിക്ഷേപത്തിന്റെ ഏക ഉടമയാകും.

രക്ഷിതാക്കള്‍ക്ക് ഫണ്ടുകളുടെ മേല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല എന്നര്‍ത്ഥം. ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം അത്തരം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയാണ്. ‘അതിന് രണ്ട് വശങ്ങളുണ്ട്.

കുട്ടിക്ക് 18 വയസ്സ് തികയുന്നതിനുമുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍, ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കാപിറ്റല്‍ ഗെയിന്‍ നികുതി രക്ഷിതാക്കള്‍ നല്‍കേണ്ടി വരും. 18 വയസിന് ശേഷം നിക്ഷേപം വീണ്ടെടുക്കുകയാണെങ്കില്‍ മൂലധന നേട്ടത്തിനുള്ള നികുതി കുട്ടികളുടെ കൈയില്‍ നിന്ന് ഈടാക്കും.

X
Top