റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

നാല്പതിലേറെ സമുദ്ര രുചികളുമായി ലുലു; ഇന്ത്യൻ ഞണ്ടിനും കൊഞ്ചിനുമൊപ്പം മത്സരിക്കാൻ വിദേശ മത്സ്യങ്ങളും

കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41-ൽ അധികം സമുദ്ര വിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നിർവഹിച്ചു. ഇന്ത്യയിലെ മത്സ്യങ്ങൾക്ക് പുറമേ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യ രുചികളും മേളയുടെ ഭാഗമാണ്. 41-ൽപ്പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തിൽ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സമുദ്രവിഭങ്ങളായ ഞണ്ട്, കൊഞ്ച്, കൂന്തൽ, നെയ്മീൻ, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങൾ ഉൾപ്പടെ സീഫുഡ് ബിരിയാണി, കല്ലിൽ ചുട്ട ചെമ്മീൻ, വ്യത്യസ്ത തരം മത്സ്യ ഉത്പന്നങ്ങൾ, മീൻ അച്ചാറുകൾ എന്നിവ സീ ഫുഡ് കൗണ്ടറിൽ ലഭ്യമാണ്. മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും സീ ഫുഡ് ഫെസ്റ്റ് നടക്കുന്നുണ്ട്. നവംബർ രണ്ട് വരെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് തുടരും. ചടങ്ങിൽ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ ഹൈപ്പർ മാർക്കറ്റ്സ് ജനറൽ മാനേജർ ജോ ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, വിഷ്ണു ആർ നാഥ്, ലുലു, പൈനേടത്ത്, ലുലു തുടങ്ങിയവർ പങ്കെടുത്തു.

X
Top