ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

തട്ടിപ്പുകാരുടെ കളി നടക്കില്ല; വാട്സാപ്പിൽ ഇനി പുതിയ എ ഐ ഫീച്ചർ!

വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ തിരയാൻ ഓൺ-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്കാം ഡിറ്റക്ഷൻ’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്.

ഈ ഫീച്ചർ ഓൺ ചെയ്താൽ, വാട്സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീൻ ലേണിങ് മോഡൽ ഡൗൺലോഡ് ചെയ്യപ്പെടും. തുടർന്ന്, അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാർ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുൻപ് തട്ടിപ്പിൽപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് വാട്‌സാപ്പ് അറിയിക്കുന്നത്.

തട്ടിപ്പിന് എന്തെങ്കിലും സാധ്യത കണ്ടെത്തിയാൽ ഉപയോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും. സംഭാഷണം ബ്ലോക്ക് ചെയ്യണോ, റിപ്പോർട്ട് ചെയ്യണോ, അല്ലെങ്കിൽ സാധാരണഗതിയിൽ തുടരണോ എന്ന് ഉപയോക്താവിന് തുടർന്ന് തിരഞ്ഞെടുക്കാം.

X
Top