8ാം ശമ്പള കമീഷനു മുമ്പ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപനം പ്രതീക്ഷിക്കാമോ?2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്രകോര്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി ക്രിസില്‍രാജ്യത്ത് സ്വകാര്യ മേഖലയിലെ മൂലധനം ഇരട്ടിയാകുംഇന്ത്യയുടെ സ്വർണ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ

എസ്ബിഐയെ ഇനി സിഎസ് ഷെട്ടി നയിക്കും

  • ലാഭം റെക്കോഡിലെത്തിച്ച് ദിനേശ് ഖാര പടിയിറങ്ങി


മുംബൈ: എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര ഇന്നലെ വിരമിച്ചു. റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു.

2020 ഒക്റ്റോബര്‍ 7നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തേക്ക് ഖാര എത്തുന്നത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിയിലായിരുന്നു പുതിയ നായകന്റെ കടന്നുവരവ്.

2021 സാമ്പത്തിക വര്‍ഷത്തിലെ 20,410 കോടി രൂപ വാര്‍ഷിക ലാഭം 2024 സാമ്പത്തിക വര്‍ഷത്തില്‍ 61,077 കോടി രൂപയിലെത്തിച്ച് ഖാര തന്റെ നേതൃപാടവം തെളിയിച്ചു. ലാഭം 200 ശതമാനത്തിലേറെ ഉയര്‍ന്നതോടെ ‘പ്രോഫിറ്റ് കിംഗ്’ എന്ന വിളിപ്പേരും ഖാര സമ്പാദിച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1.63 ട്രില്യണ്‍ രൂപയുടെ ലാഭമാണ് ഖാരയുടെ നേതൃത്വത്തില്‍ ബാങ്ക് നേടിയത്. കഴിഞ്ഞ 64 വര്‍ഷത്തിനിടെ നേടിയ 1.45 ട്രില്യണെയാണ് ഇത് കവച്ചുവെച്ചത്.

നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ 1.59 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 0.57 ശതമാനമായി താഴ്ന്നു.

ബാങ്കിലെ നിക്ഷേപം 41 ശതമാനം ഉയര്‍ന്ന് 49,01,726 കോടി രൂപയായി. വായ്പകള്‍ 60 ശതമാനം വര്‍ധിച്ച് 38,12,087 കോടി രൂപയിലെത്തി.

ഇതൊക്കെയാണെങ്കിലും എസ്ബിഐയുടെ വിപണി മൂല്യത്തില്‍ ഖാര അതൃപ്തനാണ്. വിപണിയില്‍ ബാങ്ക് ഇപ്പോഴും അണ്ടര്‍വാല്യുവേഷനിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഖാര ചുമതലയേല്‍ക്കുമ്പോള്‍ 191.6 രൂപയായിരുന്നു ഓഹരി മൂല്യം ഇപ്പോള്‍ 325 ശതമാനം ഉയര്‍ന്ന് 815 രൂപയിലെത്തിയിട്ടുണ്ട്.

7.3 ട്രില്യണ്‍ വിപണി മൂല്യവുമായി ഇന്ത്യയിലെ ഏഴാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയാണ് ഇപ്പോള്‍ എസ്ബിഐ.

X
Top