സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

എസ്ബിഐ ലൈഫിന് 6,207 കോടി രൂപയുടെ പുതിയ ബിസിനസ്

കൊച്ചി: എസ്ബിഐ ലൈഫ് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 6,207 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 18 ശതമാനം വര്‍ധനവാണിത്.

പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം ഇതേ കാലയളവില്‍ 12 ശതമാനം വര്‍ധനവോടെ 781 കോടി രൂപയിലും എത്തിയിട്ടുണ്ട്.

ജൂണ്‍ 30ന് അവസാനിച്ച കാലയളവിലെ നികുതിക്കു ശേഷമുള്ള ലാഭം 381 കോടി രൂപയാണ്. കമ്പനിയുടെ സോള്‍വന്‍സി നിരക്ക് നിയന്ത്ര സംവിധാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന 1.50-ന്റെ സ്ഥാനത്ത് 2.15 ആയി തുടരുകയാണ്.

എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 25 ശതമാനം വര്‍ധിച്ച് 3,28,283 കോടി രൂപയിലും എത്തിയിട്ടുണ്ട്.

X
Top