ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എയർ ഇന്ത്യയും റിയാദ് എയറും ‘കോഡ് ഷെയറിങിന്’

ന്യൂഡൽഹി: എയർ ഇന്ത്യയും സൗദിയുടെ റിയാദ് എയർ വിമാനക്കമ്പനിയും തമ്മിൽ കോഡ്ഷെയറിങ് സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത വിമാനത്താവളങ്ങളിലേക്കു ഒന്നിലേറെ വിമാനക്കമ്പനികൾ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിങ്.

റിയാദ് പോലെയുള്ള നഗരങ്ങളിൽ എയർ ഇന്ത്യ ഫ്ലൈറ്റിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ റിയാദ് എയറിന്റെ വിമാനത്തിൽ മറ്റ് നഗരങ്ങളിലേക്ക് പോകാമെന്നതാണ് മെച്ചം. അതുപോലെ ഡൽഹി, മുംബൈ ഹബ്ബുകളിൽ റിയാദ് എയർ വിമാനങ്ങളിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ മറ്റ് നഗരങ്ങളിലെത്താം.

ഒരേ ടിക്കറ്റിൽ ഒന്നിലേറെ കമ്പനികളുടെ വിമാനത്തിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുമെന്നതാണ് മെച്ചം. യാത്രക്കാർക്ക് രണ്ട് കമ്പനികളിൽ ഏതിലെങ്കിലും ഒന്നു വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. പിഎൻആർ ഒന്നുതന്നെയായിരിക്കും. ലഗേജ് ട്രാൻസ്ഫർ സൗകര്യവും ലഭിക്കും.

X
Top