അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഇന്ന് ലിസ്റ്റ്‌ ചെയ്യും

സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ജൂണ്‍ മൂന്ന്‌ മുതല്‍ അഞ്ച്‌ വരെ നടന്ന സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ലിമിറ്റഡിന്റെ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 127.07 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

192 രൂപ ഇഷ്യു വിലയുള്ള സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ലിമിറ്റഡിന്റെ ഐപിഒയ്‌ക്ക്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 36 ശതമാനം പ്രീമിയമുണ്ട്‌. ഈ ഐപിഒ മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്‌.

630.88 കോടി രൂപയാണ്‌ സിഎംആര്‍ ഗ്രീന്‍ ടെക്‌നോളജീസ്‌ ഐപിഒ വഴി സമാഹരിച്ചത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി ഓഹരിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും കൈവശമുള്ള നിലവിലുള്ള ഓഹരികളാണ്‌ വിറ്റഴിച്ചത്‌.

പൂര്‍ണമായും ഒഎഫ്‌എസ്‌ ആയതിനാല്‍ കമ്പനിക്ക്‌ ഓഹരി വില്‍പ്പന വഴി പണമൊന്നും ലഭിക്കുന്നതല്ല. ഐപിഒയ്‌ക്കു ശേഷം കമ്പനിയിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 87 ശതമാനത്തില്‍ നിന്ന്‌ 84 ശതമാനമായി കുറഞ്ഞു.

2022-23 മുതല്‍ 2024-2025 വരെയുള്ള കാലയളവില്‍ 22 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്‌ കമ്പനിയുടെ ലാഭത്തിലുണ്ടായത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ച ലാഭം 155 കോടി രൂപയണ്‌.

ഇക്കാലയളവില്‍ വരുമാനത്തില്‍ രണ്ട്‌ ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. 6666 കോടി രൂപയാണ്‌ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

X
Top