രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ജൂൺ പാദത്തിൽ ഏറ്റവും മികച്ച ലാഭം രേഖപ്പെടുത്തി സാംസങ് ഇലക്‌ട്രോണിക്‌സ്

ഡൽഹി: സാംസങ് ഇലക്‌ട്രോണിക്‌സ് കോ ലിമിറ്റഡിന്റെ ജൂൺ പാദ  ലാഭത്തിൽ 11 ശതമാനം വർദ്ധനവ്. 2018 ശേഷമുള്ള ഏപ്രിൽ-ജൂൺ മാസങ്ങളിലെ ഏറ്റവും മികച്ച ലാഭമാണ് കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനി നേടിയത്. സെർവർ ഉപഭോക്താക്കളിൽ നിന്നുള്ള മെമ്മറി ചിപ്പുകളുടെ വർധിച്ച ഡിമാൻഡാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മെമ്മറി-ചിപ്പ്, സ്മാർട്ട്ഫോൺ നിർമ്മാതാവിന്റെ രണ്ടാം പാദ പ്രവർത്തന ലാഭം ഒരു വർഷം മുമ്പ് നേടിയ 12.57 ട്രില്യണിൽ നിന്ന് 14 ട്രില്യൺ വോൺ (10.73 ബില്യൺ ഡോളർ) ആയി ഉയർന്നു. സമാനമായി, കമ്പനിയുടെ വരുമാനം ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിൽ നിന്ന് 21% ഉയർന്ന് 77 ട്രില്യണായി. സാംസങ് ഈ മാസം വിശദമായ വരുമാന കണക്കുകൾ പുറത്ത്‌വിടും.

ധാരാളം ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിക്കുന്ന വൻകിട യുഎസ് ടെക് സ്ഥാപനങ്ങൾ ക്ലൗഡ് ഡിമാൻഡ് നിറവേറ്റുന്നതിനായി ചിപ്പുകൾ വാങ്ങുന്നത് തുടരുന്നതിനാൽ സ്ഥാപനത്തിന്റെ ചിപ്പ് ഡിമാൻഡ് വർധിച്ചു. എന്നാൽ ടെക് ഉപകരണങ്ങളിലും സെർവറുകളിലും ഉപയോഗിക്കുന്ന നിർദ്ദിഷ്ട DRAM ചിപ്പുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ 12% കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നു. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പ്രധാന വിപണികളിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, ഉക്രെയ്‌നിലെ യുദ്ധം, ചൈനയുടെ കോവിഡ്-19 ലോക്ക്ഡൗൺ എന്നിവ സ്മാർട്ട്‌ഫോൺ വിൽപ്പന മന്ദഗതിയിലാക്കാൻ കാരണമായി, സെർവർ ചിപ്പ് ഡിമാൻഡ് മാത്രമാണ് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചതെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സാംസങ് ഓഹരികൾ 0.9% ഉയർന്നു. 

X
Top