
ന്യൂഡൽഹി: അംബാനിയുടെ നിയന്ത്രണത്തിലുള്ള എണ്ണയുടെയും ടെലികോമിൻ്റെയും റീട്ടെയിൽ കമ്പനിയായ റിലയൻസിൽ നിന്നും തുടർച്ചയായി ആറാം വർഷവും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ അംബാനിയുടെ ഇപ്പോഴത്തെ പ്രധാന വരുമാന സ്രോതസ് ലാഭവിഹിതം മാത്രമാണ്.
2008-09 സാമ്പത്തിക വർഷം (ഏപ്രിൽ 2008 മുതൽ മാർച്ച് 2009 വരെ) മുതൽ 2019-20 വരെ 69 കാരനായ അംബാനി തൻ്റെ വാർഷിക ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ്-19 മഹാമാരി കാരണം 2021 മുതൽ കമ്പനിയും അതിൻ്റെ എല്ലാ ബിസിനസുകളും പൂർണ്ണമായും അവരുടെ വരുമാന സാധ്യതയിലേക്ക് തിരിച്ചെത്തുന്നതുവരെ മുകേഷ് അമ്പാനി ശമ്പളം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
2025-26ലെ കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.
കോവിഡ്-19 മഹാമാരി രാജ്യത്തിൻ്റെ സാമൂഹിക, സാമ്പത്തിക,ആരോഗ്യ വ്യാവസായിക മേഖലയെ തകിടം മറിച്ചപ്പോൾ 2020 ജൂണിൽ അംബാനി തൻ്റെ മുഴുവൻ ശമ്പളവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. 2021 മുതൽ 2026 വരെയുള്ള സാമ്പത്തിക വർഷങ്ങളിലും അദ്ധേഹം ഈ തീരുമാനം തുടർന്നു.
ഇന്നത്തെ ആഗോള കോർപ്പറേറ്റ് രംഗത്ത് ഇത് ഒരു ശ്രദ്ധേയമായ ഉദാഹരണമാണ്. ഇവിടെ അമിതമായ എക്സിക്യൂട്ടീവ് പ്രതിഫലം പ്രധാന ഓഹരി ഉടമയുടെയും ഭരണ നിർവ്വഹണത്തിൻ്റെയും ആശങ്കയാണ്. ഇതിനു വിപരീതമായി 2025-26 സാമ്പത്തിക വർഷത്തിൽ റിലയൻസ് 95,754 കോടി രൂപയുടെ ഏകീകൃത അറ്റാദായവും 18,19,103 കോടി രൂപ (USD 191.8 ബില്യൺ) വിപണി മൂലധനവും റിപ്പോർട്ട് ചെയ്‌തു.
റിലയൻസിൽ അംബാനിക്ക് നേരിട്ട് 1.61 കോടി ഓഹരികളുണ്ട്, 2025 സാമ്പത്തിക വർഷത്തിൽ കമ്പനി പ്രഖ്യാപിച്ച ഒരു ഷെയറിന് 6 രൂപ ലാഭ വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ 9.66 കോടി രൂപ ലാഭവിഹിതം അദ്ദേഹം നേടി.
ലാഭ വിഹിതത്തിൻ്റെ ഉയർച്ച
മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 664.5 കോടി ഓഹരികൾ അഥവാ 50.07 ശതമാനം സ്വന്തമായുണ്ട്. ഇത് വഴി 3,987 കോടി രൂപയുടെ ലാഭവിഹിതം ലഭിക്കുന്നു.
അംബാനിയുടെ ബന്ധുക്കളായ നിഖിൽ, ഹിതൽ മേസ്വാനി എന്നിവരുടെ പ്രതിഫലം 25 കോടി രൂപ വീതം മാറ്റമില്ലാതെ തുടർന്നു. ഇതിൽ 10 കോടി രൂപ ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, 44 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യങ്ങൾ, 14.56 കോടി രൂപ ലാഭത്തിൻ്റെ കമ്മീഷനിൽ ഉൾപ്പെടുന്നു.
എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ പി എം എസ് പ്രസാദിൻ്റെ പ്രതിഫലം 2024-25 ൽ 19.96 കോടി രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 20.58 കോടി രൂപയായി ഉയർന്നു.
2023 ഒക്ടോബറിൽ കമ്പനി ബോർഡിലേക്ക് പൂജ്യം ശമ്പളത്തോടെ നിയമിതരായ അംബാനിയുടെ മൂന്ന് മക്കളായ ഇഷ, ആകാശ്, ആനന്ത് എന്നിവർക്ക് സിറ്റിംഗ് ഫീസും ലാഭത്തിൻ്റെ കമ്മീഷനും ലഭിച്ചു. ഇരട്ടകളായ ആകാശിനും ഇഷയ്ക്കും സിറ്റിംഗ് ഫീസായും 5 ലക്ഷം രൂപ വീതവും 2.5 കോടി രൂപ കമ്മീഷനും ലഭിച്ചു.
അംബാനിയുടെ മക്കളിൽ ഇളയവനായ ആനന്ത് കഴിഞ്ഞ വർഷം റിലയൻസ് ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിതനായി. 2026 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപ ശമ്പളം നേടി (2.29 കോടി രൂപ കമ്മീഷൻ ഉൾപ്പെടെ).
മറ്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്‌ടർമാരിൽ രാമീന്ദർ സിംഗ് ഗുജ്‌റാൾ, ഷുമീത് ബാനർജി, മുൻ എസ്‌ബിഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ, മുൻ സിവിസി കെ വി ചൗധരി, മുതിർന്ന ബാങ്കർ കെ വി കാമത്ത്, സൗദി സോവറിൻ വെൽത്ത് ഫണ്ട് നോമിനി യാസിർ ഒത്മാൻ എച്ച് അൽ റുമയ്യാൻ എന്നിവരും ഉൾപ്പെടുന്നു.
എല്ലാ സ്വതന്ത്ര ഡയറക്ടർമാർക്കും 2.5 കോടി രൂപ കമ്മീഷനും സിറ്റിംഗ് ഫീസും ലഭിച്ചു, കഴിഞ്ഞ വർഷത്തെ 2.25 കോടി രൂപയിൽ നിന്ന്. 1977 മുതൽ റിലയൻസിൻ്റെ ബോർഡിൽ അംഗമായിരുന്ന അംബാനി, 2002 ജൂലൈയിൽ തൻ്റെ പിതാവും ഗ്രൂപ്പിൻ്റെ സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ മരണശേഷം കമ്പനിയുടെ ചെയർമാനായി ഉയർത്തപ്പെട്ടു.
2023 ൽ 2029 ഏപ്രിൽ വരെ അഞ്ച് വർഷത്തേക്ക് റിലയൻസിൻ്റെ തലവനായി വീണ്ടും നിയമിതനായി. ഈ കാലയളവിൽ അദ്ദേഹം ശമ്പളം വാങ്ങാൻ തീരുമാനിച്ചിട്ടില്ല.






