കേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തുംഅവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനം

നാലാം പാദത്തിലും തിളങ്ങി ജെ എം ജെ ഫിൻടെക്

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ (NBFC) ജെ എം ജെ ഫിൻടെക് ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലും (ജനുവരി – മാർച്ച്) മികച്ച സാമ്പത്തിക മുന്നേറ്റം. വരുമാനത്തിലും അറ്റാദായത്തിലും മികച്ച വളർച്ച നിലനിർത്തിയ കമ്പനി നാലാം പാദത്തിൽ 1.74 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.

ഇതോടെ കമ്പനിയുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്തം പ്രവർത്തന ലാഭം 7.59 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിലെ മൊത്ത പ്രവർത്തന ലാഭമായ 5.16 കോടി രൂപയിൽ നിന്ന് 47 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

വരുമാനത്തിലും വായ്പ ആസ്തികളിലും വൻ മുന്നേറ്റം
നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 5.40 കോടി രൂപയായി. തൊട്ടു മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 4 ശതമാനത്തിന്റെ വളർച്ചയുണ്ടായിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തിലെ നാലാം പാദം വരെയുള്ള വരുമാനം 17.14 കോടി രൂപയായിരുന്നു. എന്നാൽ നടപ്പ് വർഷം അത് 21.99 കോടി രൂപയായി ഉയർന്നു.

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ 28.26 ശതമാനം വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തികളിലും (Loan Assets) ശ്രദ്ധേയമായ വളർച്ചയാണ് നാലാം പാദത്തിൽ ദൃശ്യമായത്. വായ്പ ആസ്തികൾ 71.69 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ തൊട്ടു മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 55.36 ശതമാനത്തിന്റെ മികച്ച വളർച്ചയാണിത്. മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തെ അപേക്ഷിച്ച് 68.08 ശതമാനത്തിന്റെ വർധനയും വായ്പ ആസ്തികളിൽ ഉണ്ടായിട്ടുണ്ട്.

പുതിയ ഉയരങ്ങളിലേക്ക് കമ്പനി
വരുമാനത്തിൽ സ്ഥിരതയാർന്ന വർധന രേഖപ്പെടുത്താൻ സാധിച്ചതിനൊപ്പം ഉപഭോക്തൃ വിശ്വാസവും സേവന നിലവാരവും കൂടുതൽ ശക്തിപ്പെടുത്താൻ കമ്പനിക്ക് സാധിച്ചതായി മാനേജിങ് ഡയറക്ടർ ജോജു മഠത്തുംപടി ജോണി പറഞ്ഞു.

നൂതന സാങ്കേതിക നവീകരണങ്ങൾ വേഗത്തിൽ നടപ്പിലാക്കി പുതിയ ഉയരങ്ങൾ കീഴടക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും, അതിനായുള്ള ശക്തമായ നടപടികൾ പുതിയ സാമ്പത്തിക വർഷത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top