10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലാഭത്തിൽ വൻ ഇടിവ്

ഡൽഹി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) ഒന്നാം പാദത്തിലെ അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 776 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ സെയിൽ 3,850 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

വിൽപന അളവ് ഒരു വർഷം മുമ്പത്തെ 3.33 മില്ല്യൺ ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 3.15 ദശലക്ഷം ടൺ (എംടി) ആയി കുറഞ്ഞു. എന്നിരുന്നാലും കമ്പനിയുടെ വരുമാനം 16 ശതമാനം വർധിച്ച് 24,029 കോടി രൂപയായി.

ജൂൺ പാദത്തിൽ ഉയർന്ന ഇൻപുട്ട് ചെലവ് ആഗോളവും ആഭ്യന്തരവുമായ വിപണി ഡിമാൻഡിന്റെ ഇരട്ട വെല്ലുവിളികൾ എന്നിവ കമ്പനിയുടെ പ്രകടനത്തെ സ്വാധീനിച്ചതായും, ഇറക്കുമതി ചെയ്ത കോക്കിംഗ് കൽക്കരി വില വർധിച്ചതിനാൽ ഉയർന്ന ഉൽപാദനച്ചെലവ് താഴേത്തട്ടിൽ സ്വാധീനം ചെലുത്തിയതായും സെയിൽ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ നിർമ്മാണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഊർജം കൈവരിച്ചിട്ടുണ്ടെന്നും ഇത് സ്റ്റീൽ ഉൽപന്നങ്ങളുടെ ആവശ്യം വർധിപ്പിക്കുമെന്നും സെയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി വിലയിലുണ്ടായ ഇപ്പോഴത്തെ ഗണ്യമായ കുറവും ഡിമാൻഡ് വർദ്ധനയും നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

X
Top