വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

സായ് സില്‍ക്ക്‌സിന് സെബിയുടെ ഐപിഒ അനുമതി

മുംബൈ: തനത് വസ്ത്ര ചെറുകിട വില്‍പനക്കാരായ സായ് സില്‍ക്‌സി (കലാമന്ദിര്‍) ന് സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അനുമതി ലഭ്യമായി. 600 കോടി രൂപയുടെ പുതിയ ഇഷ്യൂവും 18,048,440 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയ്ക്കുള്ള ഓഫറുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തുക. ഇക്വിറ്റി ഷെയറുകളുടെ മുഖവില 2 വീതമാണ്.

മൊത്തം 1200 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൊത്തം ഇഷ്യുവില്‍ നിന്നും 50% യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കായി(ക്യുഐബി) സംവരണം ചെയ്യും. 15% സ്ഥാപനേതര നിക്ഷേപകര്‍ക്കും (എന്‍ഐഐ)ശേഷിക്കുന്ന 35% ഓഹരികള്‍ . റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്കും (ആര്‍ഐഐ) മാറ്റിവച്ചിരിക്കുന്നു.

കമ്പനിയുടെ പ്രധാന ഓഹരിയുടമകള്‍ നാഗകനക ദുര്‍ഗാ പ്രസാദ് ചലവടി 6,410,005 ഇക്വിറ്റി ഷെയറുകള്‍, ജാന്‍സി റാണി ചളവടി 7,949,520 ഇക്വിറ്റി ഷെയറുകള്‍ ,ധനലക്ഷ്മി പെരുമല്ല3,083,865 ഓഹരികള്‍,കല്യാണ്‍ ശ്രീനിവാസ് അന്നം 261,300 ഇക്വിറ്റി ഷെയറുകള്‍, സുബാഷ് ചന്ദ്ര മോഹന്‍ അന്നം 138,000 ഇക്വിറ്റി ഷെയറുകള്‍,, വെങ്കട രാജേഷ് അന്നം 109,000 ഇക്വിറ്റി ഷെയറുകള്‍ ഓഫര്‍ ഫോര്‍ സെയില്‍ പ്രകാരം വില്‍പന നടത്തും. ഫ്രഷ് ഇഷ്യുവഴി ലഭിക്കുന്ന തുകയില്‍ നിന്നും ഒരു ഭാഗം 25 പുതിയ സ്‌റ്റോറുകള്‍ സ്ഥാപിക്കുന്നതിന് മൂലധന ചെലവിനായി വിനിയോഗിക്കും. 122 കോടി രൂപയാണ് ഈയിനത്തില്‍ വകയിരുത്തുക.

രണ്ട് വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് കാപെക്‌സിന്റെ ഫണ്ടിംഗിനായി 25.39 കോടി രൂപ ഉപയോഗിക്കും. കമ്പനിയുടെ പ്രവര്‍ത്തന മൂലധന ചെലവുകള്‍ക്കായി 235.99 കോടി രൂപ നീക്കിവയ്ക്കാനും പദ്ധതിയുണ്ട്. 60 കോടി വായ്പ തിരിച്ചടവിനും മുന്‍കൂര്‍ പേയ്‌മെന്റിനും മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികള്‍ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. ദക്ഷിണേന്ത്യന്‍ വസ്ത്രങ്ങളുടെ, പ്രത്യേകിച്ച് സാരികളുടെ ഏറ്റവും വലിയ റീട്ടെയിലര്‍മാരില്‍ ഒന്നാണ് സായ് സില്‍ക്‌സ്. 2019, 2020, 2021 സാമ്പത്തിക വര്‍ഷങ്ങളിലെ നികുതിക്ക് ശേഷമുള്ള വരുമാനവും ലാഭവും ഈ അവകാശവാദത്തെ ശരിവയ്ക്കുന്നതാണ്.

കലാമന്ദിര്‍, വരമഹാലക്ഷ്മി സില്‍ക്‌സ്, മന്ദിര കൂടാതെ കെഎല്‍എം ഫാഷന്‍ മാള്‍, എന്നീ നാല് സ്‌റ്റോര്‍ ഫോര്‍മാറ്റുകളിലൂടെ, കമ്പനി പ്രീമിയം എത്‌നിക് ഫാഷന്‍ ഇടത്തരം വരുമാനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു, വ്യത്യസ്ത വില കളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് സായ് സില്ക്ക്‌സ് വിപണിയിലെത്തിക്കുന്നത്.

വിവാഹങ്ങള്‍ക്ക് അനുയോജ്യമായ വിവിധ തരം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരം, പാരമ്പര്യങ്ങള്‍, പൈതൃകം എന്നിവ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സ്ഥാപനം അവകാശപ്പെട്ടു.

കമ്പനിയുടെ 74.94 ശതമാനം ഓഹരികള്‍ കെഫിന്നിന്റെ കീഴിലുള്ള ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ കൈവശമാണ്. കഴിഞ്ഞ വര്ഷം കൊട്ടക് മഹീന്ദ്ര ബാങ്ക് കമ്പനിയുടെ 9.98 ശതമാനം ഓഹരികള് സ്വന്തമാക്കിയിരുന്നു.

X
Top