Alt Image
വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆

വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി

മലപ്പുറം: കൊച്ചി, തിരുവനന്തപുരം നഗരക്കാഴ്ചകള്‍ വിദേശ സഞ്ചാരികളുടെ മനം കവരുന്നു. 2025- 26 സാമ്പത്തിക വർഷം 1,98,202 വിദേശികളാണ് കൊച്ചിയിലെത്തിയത്.
79,736 പേരെ ആകർഷിച്ച തേക്കടി രണ്ടാമതും 72,407 സന്ദർശകരെത്തിയ തിരുവനന്തപുരം സിറ്റി മൂന്നാമതുമാണ്.

67,744 സഞ്ചാരികളുമായി മൂന്നാർ നാലാം സ്ഥാനത്തെത്തി. സംസ്ഥാനത്താകെ 8,21,999 വിദേശ വിനോദസഞ്ചാരികളെത്തി. ഇവർ 7,382.02 കോടി രൂപ ചെലവഴിച്ചു . ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്‌ കുമരകം, ആലപ്പുഴ, കോഴിക്കോട് സിറ്റി, മരട്, കുട്ടനാട്, വർക്കല എന്നിവയും വിദേശ സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളാണ്. കൊവിഡിനുശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കൂടുകയാണ്. 2021ല്‍ 60,487 പേരെത്തിയപ്പോള്‍ 2022ല്‍ 3,45,549 പേരും 2023ല്‍ 6,49,057 പേരുമെത്തി. 2024ല്‍ ഇത് 7,38,374 ആയി.

 ഒമാനികളുടെ വരവ് കൂടുന്നു
കൂടുതല്‍ വിനോദസഞ്ചാരികളെത്തിയത് യു.കെയില്‍ നിന്നാണ്. 1,22,137 പേർ. ആകെ സന്ദർശകരുടെ 14.86 ശതമാനം. അമേരിക്കയില്‍ നിന്ന് 1,07,613 പേരെത്തി (13.09 ശതമാനം). ഒമാനില്‍ നിന്നുള്ള സന്ദർശകരുടെ വർദ്ധനയാണ് ശ്രദ്ധേയം. 2024ല്‍ 38,387 പേരായിരുന്നെങ്കില്‍ 2025ല്‍ ഇത് 65,132 ആയി. ആകെ സന്ദർശകരില്‍ 7.92 ശതമാനവുമായി ഒമാൻ മൂന്നാമത്തെത്തി. ജർമനിയാണ് നാലാം സ്ഥാനത്ത്. 49,125 സഞ്ചാരികള്‍.

മറ്റ് രാജ്യങ്ങളിലെ സഞ്ചാരികള്‍
ഫ്രാൻസ്- 47,008
മലേഷ്യ- 43,692
ഓസ്‌ട്രേലിയ- 37,238
മാലദ്വീപ്- 32,324
സൗദി അറേബ്യ- 31,593
യു.എ.ഇ- 26,255

സ്ഥലം………………………….വിദേശ സന്ദർശകർ
കുമരകം………………………………63,394
കോവളം……………………………..61,228
ആലപ്പുഴ……………………………..45,566

ജി.സി.സി രാജ്യങ്ങളിലെ സഞ്ചാരികള്‍ കേരളത്തില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നു. ആയുർവേദം ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസം കേരളത്തില്‍ തങ്ങാൻ അവസരമൊരുക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.

X
Top