Alt Image
വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆

തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ

തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റിൽ പ്രഖ്യാപിച്ച സ്വർണാഭരണ പാർക്ക് ഒരുങ്ങുക ‘കൊച്ചി വിമാനത്താവള കമ്പനി’യുടെ (സിയാൽ‌) മാതൃകയിൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) സജ്ജമാക്കിയ കമ്പനിയാണ് സിയാൽ. ഇതേപോലെയാകും തൃശൂർ ജ്വല്ലറി പാർക്കും സജ്ജമാവുക.

ജ്വല്ലറി പാർക്കിൽ മൂന്നിലൊന്ന് ഓഹരി പങ്കാളിത്തം എടുക്കാൻ തയാറാണെന്ന് കേരളത്തിലെ സ്വർണ വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ദുബായിൽ സാന്നിധ്യമുള്ള ചില കമ്പനികളും ഓഹരി പങ്കാളിത്ത താൽപ്പര്യം അറിയിച്ചുവെന്നാണ് സൂചനകൾ.

പൊതുജനങ്ങൾക്കും പ്രവാസികൾക്കും ഓഹരി പങ്കാളികളായി മാറാം. ഒരുപങ്ക് വിഹിതം സർക്കാരും വഹിക്കും. സ്വർണപ്പാർക്ക് പ്രവർത്തനം തുടങ്ങുകയും ലാഭത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഓഹരി ഉടമകൾക്ക് സിയാൽ മോഡലിൽ ലാഭവിഹിതവും സ്വന്തമാക്കാൻ കഴിയും.

കൺസൽട്ടൻസി ഉടൻ?
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ധനമന്ത്രി കൂടിയായ വി.ഡി.സതീശൻ ജ്വല്ലറി പാർക്ക് പ്രഖ്യാപിച്ചത്. കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായ മേഖലയായി വികസിപ്പിക്കുകയും സംസ്ഥാനത്തെ ഇന്ത്യയുടെ ഗോൾഡ് ഹബ്ബാക്കി മാറ്റുകയുമാണ് ലക്ഷ്യം.

ജ്വല്ലറി പാർക്കിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച പഠനങ്ങൾക്കായി സംസ്ഥാന സർക്കാർ ഉടൻ‌ കൺസൽട്ടൻസിയെ നിയോഗിച്ചേക്കും.

വേണം 30 ഏക്കർ; നിക്ഷേപം 2000 കോടി
നടപ്പു സാമ്പത്തികവർഷം (2026-27) തന്നെ രൂപരേഖ തയാറാക്കുകയും തറക്കല്ലിടുകയും ചെയ്യാമെന്നാണ് പ്രതീക്ഷകൾ. തുടർന്ന് ഘട്ടംഘട്ടമായി പാർക്ക് പ്രവർത്തനം ആരംഭിച്ചേക്കും. 3 വർഷത്തിനകം പൂർണ സജ്ജമാകുമെന്നും പ്രതീക്ഷിക്കുന്നു. 2000 കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഏകദേശം 30 ഏക്കർ സ്ഥലം ആവശ്യമാണ്.

ഒറ്റക്കുടക്കീഴിൽ സ്വർണം
പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്യുന്ന പദ്ധതി യാഥാർഥ്യമായാൽ ആഭരണ നിർമാണം, ഡിസൈൻ, റിഫൈനിങ്, ഹോൾമാർക്കിങ്, പരിശോധന, പാക്കേജിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങി സ്വർണാഭരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഒരൊറ്റ സ്ഥലത്ത് ഏകോപിപ്പിക്കാൻ സാധിക്കുമെന്നും സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാരികളെല്ലാം അനുഭാവപൂർവമായാണ് പദ്ധതിയെ കാണുന്നതെന്നും കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ പറഞ്ഞു.

24,000 പേർക്ക് തൊഴിൽ‌
ജ്വല്ലറി പാർക്ക് യാഥാർഥ്യമായാൽ ഏകദേശം 24,000 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പരോക്ഷമായും ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭിക്കും. പാർക്ക് പ്രധാനമായും ഉദ്ദേശിക്കുന്നത് തൃശൂരിൽ ആണെങ്കിലും അങ്കമാലി-കൊരട്ടി-തൃശൂർ മേഖലയും പരിഗണിക്കുന്നുണ്ട്. അതായത്, പാർക്കിനുള്ള നറുക്ക് അങ്കമാലിക്കും വീണേക്കാം.

X
Top