കൊച്ചി: ലിസ്റ്റഡ് കമ്പനിയായ റിച്ച്ഫീല്‍ഡ് ഫിനാന്‍ഷല്‍ സര്‍വീസസ് (ആര്എഫ്എസ്എല്) ഗോള്‍ഡ് ലോണില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തും.
ആദ്യഘട്ടത്തില്‍ നൂറോളം ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിക്കുക.
മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാവിധ ബാങ്കിംഗ് സൗകര്യങ്ങളും ശാഖകളില്‍ ലഭ്യമാകും.
കെഎല്‍എം ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമാണ് റിച്ച്ഫീല്‍ഡ് ഫിനാന്‍ഷല്‍ സര്‍വീസസ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ബിസിനസില്‍ വര്‍ധനയും ലാഭവുമുണ്ടായി. ഓഹരിയുടമകള്‍ക്ക് എട്ടു ശതമാനം ലാഭവിഹിതം വിതരണം ചെയ്തു.
സാധാരണ ജനങ്ങളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡ് ലോണില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.സി. ജോര്‍ജുകുട്ടി പറഞ്ഞു.