സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

ഇപിഎഫ്ഒയിൽ 16.26 ലക്ഷം പുതിയ വരിക്കാർ

ദില്ലി: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022 നവംബറിൽ മൊത്തം 16.26 ലക്ഷം വരിക്കാരെ കൂട്ടിച്ചേർത്തു. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) താൽക്കാലിക പേറോൾ കണക്കുകൾ പ്രകാരം ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.5 ശതമാനം കൂടുതലാണ്.

2022 ഒക്ടോബറിലെ കണക്കുകൾ അപേക്ഷിച്ച് അറ്റ കൂട്ടിച്ചേർക്കലുകളിൽ 25.67 ശതമാനം വർദ്ധനവാണ് ഉണ്ടായിരുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസത്തിൽ ചേർത്ത ആകെ 16.26 ലക്ഷം അംഗങ്ങളിൽ, ഏകദേശം 8.99 ലക്ഷം പുതിയ അംഗങ്ങൾ ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയിൽ വന്നു, ഇപിഎഫ്ഒയിൽ ചേരുന്ന പുതിയ അംഗങ്ങളുടെ എണ്ണം 2022 ഒക്ടോബറിലെ 7.28 ലക്ഷത്തിൽ നിന്ന് 1.71 ലക്ഷം വർദ്ധിച്ചതായി കാണിക്കുന്നു.

പുതിയ അംഗങ്ങളിൽ, ഏറ്റവും കൂടുതൽ എൻറോൾമെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ 18 മുതൽ 21 വയസ് വരെ പ്രായമുള്ളവർ 2.77 ലക്ഷം പേരും 22 മുതൽ 25 വയസ് പ്രായമുള്ളവർ 2.32 ലക്ഷം പേരുമാണ്. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർ ഈ മാസത്തെ മൊത്തം പുതിയ അംഗങ്ങളുടെ 56.60 ശതമാനമാണ്.

ആദ്യമായി തൊഴിലന്വേഷകർ രാജ്യത്തെ സംഘടിത മേഖലയിലെ തൊഴിലാളികളിലേക്ക് വലിയ തോതിൽ ചേരുന്നതായി ഡാറ്റ കാണിക്കുന്നു.

ഏകദേശം 11.21 ലക്ഷം അംഗങ്ങൾ ഇപിഎഫ്ഒ അംഗത്വത്തിൽ വീണ്ടും ചേർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ അംഗങ്ങൾ അവരുടെ ജോലി മാറുകയും ഇപിഎഫ്ഒയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ വീണ്ടും ചേരുകയും ചെയ്തിട്ടുണ്ട്.

ഇപിഎഫ്ഒ കണക്കുകൾ കൂടാതെ തൊഴിൽ മന്ത്രാലയം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമും (ഇഎസ്ഐ സ്കീം) താൽക്കാലിക ശമ്പളപ്പട്ടികയും പുറത്തിറക്കി. 2022 നവംബറിലെ കണക്കുകൾ പ്രകാരം 18.86 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തതായി ഡാറ്റ കാണിക്കുന്നു. വാർഷിക ശമ്പള ഡാറ്റ താരതമ്യം ചെയ്യുമ്പോൾ, 2022 നവംബറിലെ നെറ്റ് അംഗത്വത്തിൽ 5.24 ലക്ഷത്തിന്റെ വർദ്ധനവ് പ്രതിഫലിക്കുന്നു

തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കീഴിൽ 2022 നവംബർ മാസത്തിൽ ഏകദേശം 21,953 പുതിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

X
Top