യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ജീവനക്കാരെ കുറയ്ക്കാൻ റെനോ

പാരീസ്: ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ആലോചിക്കുന്നതായി ഒരു ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.

ലോകമെമ്പാടുമായി 3000 പേരുടെ തൊഴിൽ പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹ്യുമൻ റിസോഴ്സ്, ഫിനാൻസ് മേഖലകളിൽ 15 ശതമാനം പേരെയാകും ഇതു ബാധിക്കുക. എന്നാൽ, തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് റെനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസ് വിപണിയിൽ റെനോ കാറുകൾ വിൽക്കാത്തതിനാൽ തീരുവ ആഘാതം നേരിട്ട് ഏൽക്കുന്നില്ല. അതേസമയം, ഇതിന്‍റെ പ്രത്യാഘാതം പരോക്ഷമായി കമ്പനിയെ ബാധിക്കുന്നുണ്ടെന്ന് മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് വ്യാപാരത്തീരുവകളാൽ ഞെരുങ്ങിയ റെനോയുടെ യൂറോപ്യൻ എതിരാളികൾ, യൂറോപ്പിൽ വിൽപ്പന ഉയർത്താൻ ശ്രമം തുടങ്ങി. ഇത് ഫ്രഞ്ച് കമ്പനിയെ സമ്മർദത്തിലാക്കി. കൂടാതെ ഇലക്‌ട്രിക് വാഹനങ്ങളിലും ഹൈബ്രിഡ് വാഹനങ്ങളിലും ചൈനീസ് കമ്പനികളിൽനിന്ന് റെനോ കടുത്ത മത്സരമാണ് നേരിടുന്നത്.

റെനോ യൂറോപ്പിൽ ചെറിയ വളർച്ച കാണിക്കുന്നുണ്ട്. കന്പനിയുടെ 70 ശതമാനം കാറുകളും ഇവിടെയാണ് വിൽക്കുന്നത്. വളർന്നുവരുന്ന വിപണികളെയാണ് ഫ്രഞ്ച് കാർ കന്പനി ലക്ഷ്യമിടുന്നത്.

2027 ഓടെ യൂറോപ്യൻ ഇതര വിപണികൾക്കായി എട്ട് പുതിയ റെനോ മോഡലുകൾ അവതരിപ്പിക്കുന്നതിന് 3 ബില്യണ്‍ യൂറോ (3.4 ബില്യണ്‍ ഡോളർ) നിക്ഷേപിക്കാനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top