
മുംബൈ: ഒന്നാംപാദത്തിൽ മികച്ച ഫലം പുറത്തുവിട്ട് റിലയൻസ് ഇൻഡസ്ട്രീസ്. 3.12 ലക്ഷം കോടി രൂപയാണ് ഏപ്രിൽ–ജൂൺ പാദത്തിലെ പ്രവർത്തനവരുമാനം. 10.6 ശതമാനമാണ് മുൻവർഷത്തെക്കാൾ വർധന. ഒരു പാദത്തിലെ വരുമാനം മൂന്നു ലക്ഷം കോടി കടക്കുന്നത് ഇതാദ്യമായാണ്.
അതേസമയം കഴിഞ്ഞ വർഷം ആദ്യപാദത്തിൽ ഏഷ്യൻ പെയ്ന്റ്സിന്റെ ഓഹരി വിൽപനയിലൂടെയുള്ള ഒറ്റത്തവണ നേട്ടം മൂലം വലിയ ലാഭവർധന റിപ്പോർട്ട് ചെയ്തിരുന്നതിനാൽ സംയോജിത അറ്റാദായത്തിൽ 22% ഇടിവാണു രേഖപ്പെടുത്തിയത്.
ഏഷ്യൻ പെയ്ന്റ്സ് ഓഹരി വിറ്റഴിച്ചതോടെ 8,924 കോടി രൂപയുടെ അധിക നേട്ടമാണ് 2026 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ രേഖപ്പെടുത്തിയത്.
ജിയോ പ്ലാറ്റ്ഫോംസിന്റെ ലാഭത്തിൽ 9.2% വളർച്ചയും രേഖപ്പെടുത്തി. ഇതിനിടെ, റിലയൻസ് ഗ്രൂപ്പ് പ്രമോട്ടർമാർ കമ്പനികളിലെ ഓഹരിപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തി.
അടുത്ത ദിവസങ്ങളിലും റിലയൻസ് ഓഹരി ശ്രദ്ധാകേന്ദ്രമാകും.






