സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഭവന വായ്പ മേഖലയിലേയ്ക്ക് മത്സരം വ്യാപിപ്പിക്കാൻ മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ(Mukesh Ambani) റിലയൻസ്(Reliance) അതിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ഹോം ലോൺ(Home Loan) വ്യവസായത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഭവന വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അംബാനിയുടെ നീക്കത്തിൽ സാധാരണക്കാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. താങ്ങാവുന്ന ഭവന വായ്പ അംബാനി സാധ്യമാക്കിയേക്കുമെന്ന പ്രതീക്ഷ വർധിക്കുന്നു. ടെലികോം മേഖലയിൽ ജിയോ സൃഷ്ടിച്ച മത്സരം ബാങ്കിംഗ് മേഖലയിലും ആളുകൾ ആഗ്രഹിക്കുന്നുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ആകും സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങൾക്കു ചിറക് നൽകുന്നത്. കമ്പനിയുടെ പ്രഖ്യാപനം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ജിയോ ഫിനാൻഷ്യലിന്റെ ഹോം ലോൺ സെഗ്‌മെന്റിലേയ്ക്കുള്ള കടന്നുവരവ് മേഖലയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങൾക്കും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വൻ വെല്ലുവിളി ആയേക്കും.

ഹോം ലോൺ മേഖലയിലേക്കുള്ള തന്ത്രപരമായ വിപുലീകരണം കമ്പനി വെളിപ്പെടുത്തുമ്പോഴും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ കരുത്തുറ്റ ടെക് ഇൻഫ്രാസ്ട്രക്ചറും, നൂതന സാമ്പത്തിക ഉൽപന്നങ്ങളും വലിയ നേട്ടമാകും.

റിലയൻസിന്റെ ഹോം ലോൺ ഓഫറുകൾ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഇൻസൈഡർമാർ ഇതോടകം പറഞ്ഞുതുടങ്ങി.

2024 മെയ് 30 കമ്പനി പുറത്തിറക്കിയ Jio Finance ആപ്പിന്റെ ബിറ്റാ പതിപ്പ് ഇതോടകം 10 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇത് ശക്തമായ ഉപഭോക്തൃ താൽപ്പര്യത്തെ കാണിക്കുന്നു.

ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിടുന്ന ജിയോ, ഈ ആപ്പ് വഴിയാകും ഹോം ലോൺ അടക്കമുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുക. മത്സരാധിഷ്ഠിത വായ്പാ നിരക്കുകളുമായി തടസമില്ലാത്ത ഡിജിറ്റൽ പരിഹാരങ്ങൾ സമന്വയിപ്പിക്കുകയാകും ലക്ഷ്യം.

ബ്ലാക്ക്‌റോക്കുമായുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ജിയോ ഫിനാൻഷ്യൽ സർവീസസ് ലക്ഷ്യമിടുന്നു.

നിക്ഷേപ ഉൽപ്പന്ന വിപണിയാണ് ഇരുവരുടെയും ലക്ഷ്യം. ഇരുകൂട്ടരും 150 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.

ജിയോ ഇൻഷുറൻസ് ബ്രോക്കിംഗ് ലിമിറ്റഡ് (ജെഐബിഎൽ) അതിന്റെ ഇൻഷുറൻസ് ഓഫറുകളും വിപുലീകരിച്ചിട്ടുണ്ട്. ജിയോ ഫിനാൻസ് ആപ്പ് വഴി സംയോജിത ഇൻഷുറൻസ് സൊല്യൂഷനുകൾ നൽകുന്നതിന് 31 മുൻനിര ഇൻഷുറർമാരുമായി കമ്പനിക്കു പങ്കാളിത്തമുണ്ട്.

X
Top