2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഇൻഷ്വറൻസില്‍ 100 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചു

കൊച്ചി: ഇൻഷ്വറൻസ് കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച്‌ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

സർക്കാറിന്റെ മുൻകൂർ അനുമതി നേടാതെ ഇൻഷ്വറൻസ് രംഗത്ത് വിദേശ കമ്പനികള്‍ക്ക് സമ്പൂർണ ഉടമസ്ഥാവകാശം നേടാൻ ഇതോടെ അവസരമൊരുങ്ങും. ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ നിയമപരമായ അംഗീകാരം നേടി ആഭ്യന്തര കമ്പനികളെ ഏറ്റെടുക്കാനാകും.

എല്‍.ഐ.സിയില്‍ വിദേശ പങ്കാളിത്തം 20 ശതമാനം
പുതിയ വിജ്ഞാപനം അനുസരിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിലെ(എല്‍.ഐ.സി) പരമാവധി വിദേശ ഓഹരി പങ്കാളിത്തം 20 ശതമാനമാകും.

X
Top