രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലം നടത്തും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മെയ് 19 ന് 50,000 കോടി രൂപയുടെ 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലം നടത്തും. രാവിലെ 10.30 നും 11.00 നും ഇടയിലാണ് ലേലം. ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പണമൊഴുക്കാനാണ് വേരിയബിള്‍ റേറ്റ് റിപ്പോ ലേലം സംഘടിപ്പിക്കുന്നത്.

പണകമ്മി ഉള്ളപ്പോഴാണ് കേന്ദ്രബാങ്ക് ഇത് നടത്തുക. പണ ദൗര്‍ലഭ്യം ഉണ്ടായാല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കും. അതിന് മേല്‍ ചുമത്തുന്ന നിരക്കാണ് റിപ്പോ നിരക്ക്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിപ്പോ നിരക്ക് ഉപയോഗപ്പെടുത്തുന്നു.ആര്‍ബിഐക്ക് നല്‍കുന്ന വായ്പയിന്മേല്‍ ബാങ്കുകള്‍ ചുമത്തുന്ന സ്ഥിരമോ വേരിയബളോ ആയ പലിശയാണ് റിവേഴ്‌സ് റിപ്പോ.റിവേഴ്‌സ് റിപ്പോയുടെ ഒരു ഉപവിഭാഗമാണ് വിആര്‍ആര്‍ആര്‍. മിച്ച പണലഭ്യത കുറയ്ക്കാനാണ് സാധാരണയായി വിആര്‍ആര്‍ആര്‍ ഉപയോഗപ്പെടുത്തുന്നത്.

നിലവില്‍, ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ഏകദേശം 81,865.77 കോടി രൂപ മിച്ചമാണെന്ന് കണക്കാക്കപ്പെടുന്നു.

X
Top