എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

97.38 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തി

മുംബൈ: 97.38 ശതമാനം 2000 നോട്ടുകളും ബാങ്കിംഗ് സംവിധാനത്തിൽ തിരിച്ചെത്തി. റിസർവ് ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. 9330 കോടിയുടെ 2000 രൂപ നോട്ടുകളാണ് ഇനി പൊതുജനത്തിന്‍റെ കൈവശമുള്ളത്.

കഴിഞ്ഞ വർഷം മേയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുണ്ടായിരുന്നത്.

തിരുവനന്തപുരം അടക്കം രാജ്യത്തെ 19 ആർബിഐ ഓഫീസുകളിൽ ജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സൗകര്യമുണ്ട്.

ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ ആർബി‍ഐ ഓഫീസുകളിലേക്ക് അയച്ച് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെയായിരുന്നു ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബർ ഏഴു വരെ നീട്ടി.

X
Top