ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

എസ് സോമനാഥ്‌ റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ

ന്യൂഡൽഹി: ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്–ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രം നിയമിച്ചു.

4 വർഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആർബിഐ ബോർഡിലെത്തുന്നത്. 2022 മുതൽ, ആർബിഐ ബോർഡിൽ നോൺ ഒഫിഷ്യൽ ഡയറക്ടറായ വ്യവസായി ആനന്ദ് മഹീന്ദ്രയെ വീണ്ടും 4 വർഷത്തേക്കു കൂടി നിയമിച്ചു.

റിസർവ് ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെൻട്രൽ ബോർഡിനുള്ളത്. ആർബിഐ ഗവർണർ, 4 ഡപ്യൂട്ടി ഗവർണർമാർ എന്നിവർക്കു പുറമേ സർക്കാരിന് വിവിധ മേഖലകളിൽ നിന്ന് 10 ഡയറക്ടർമാരെയും നിയമിക്കാം.

ധനകാര്യമന്ത്രാലയത്തിലെ 2 സെക്രട്ടറിമാരും ബോർഡിലുണ്ടാകും. ഇതിനൊപ്പം മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ ലോക്കൽ ബോർഡുകളെ പ്രതിനിധീകരിച്ച് 4 ഡയറക്ടർമാരുമുണ്ടാകും.

X
Top