ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

അടിസ്ഥാന പലിശനിരക്കുകൾ വൈകാതെ കൂട്ടിയേക്കുമെന്ന സൂചന നൽകി ആർബിഐ

ന്യൂഡൽഹി∙ അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയസമിതി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ്. ഓഗസ്റ്റ് 5ന് നടന്ന യോഗത്തിന്റെ മിനിറ്റ്സാണ് പ്രസിദ്ധീകരിച്ചത്.

തുടർച്ചയായി 4 തവണയായി അടിസ്ഥാന പലിശനിരക്കിൽ എംപിസി മാറ്റം വരുത്തിയിട്ടില്ല.

എന്നാൽ സമിതി അംഗങ്ങളായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും അഭിപ്രായങ്ങളിൽ നിന്ന് ഇക്കൊല്ലം തന്നെ ഒരു പലിശനിരക്ക് വർധന പ്രതീക്ഷിക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഉയരും.

X
Top