എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

സ്വർണ വായ്പാ വിപണിയിൽ കോർപ്പറേറ്റ് ഭീമന്മാരുടെ പടയോട്ടം; കളം പിടിക്കാൻ ടാറ്റ, ഗോദ്റെജ് ഗ്രൂപ്പുകൾക്ക് പിന്നാലെ ആദിത്യ ബിർളയും

മുംബൈ: രാജ്യത്ത് സ്വർണവില വമ്പൻ മുന്നേറ്റം രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയും വളർച്ചയുടെ പാതയിൽ. ഈ അവസരം മുതലാക്കാൻ പരമ്പരാഗത ഗോൾഡ് ലോൺ സ്ഥാപനങ്ങൾക്ക് പുറമെ വൻകിട ബിസിനസ് ഗ്രൂപ്പുകളും രംഗത്തേക്ക് എത്തുകയാണ്. ടാറ്റ, ഗോദ്റെജ് ഗ്രൂപ്പുകൾക്ക് പിന്നാലെ ആദിത്യ ബിർള ഗ്രൂപ്പും സ്വർണ വായ്പാ മേഖലയിലേക്ക് കടക്കുന്നു.

സ്വർണത്തിന്റെ ഉയർന്ന വിലയാണ് ഗോൾഡ് ലോൺ ബിസിനസിന് പ്രധാന വളർച്ചാ ഘടകമാകുന്നത്. സ്വർണം പണയംവെച്ച് വായ്പയെടുക്കുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യമുള്ള സ്വർണത്തിന് അനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, രാജ്യത്തെ കുടുംബങ്ങളുടെ കൈവശമുള്ള വലിയ സ്വർണശേഖരവും ഗോൾഡ് ലോൺ വിപണിക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,000 ശാഖകൾ ആരംഭിക്കുകയാണ് ആദിത്യ ബിർള ക്യാപിറ്റലിന്റെ ലക്ഷ്യം. ഇതോടെ പരമ്പരാഗതമായി മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ സ്ഥാപനങ്ങൾക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലയിൽ മത്സരം കൂടുതൽ കടുക്കും.

ഗോൾഡ് ലോൺ വിപണിയിലെ വളർച്ചാ സാധ്യത കണക്കിലെടുത്താണ് വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ താൽപര്യം വർധിക്കുന്നത്. ഉയർന്ന സ്വർണവിലയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ അടിയന്തര പണാവശ്യങ്ങൾ നിറവേറ്റാൻ വേഗത്തിൽ വായ്പ ലഭ്യമാക്കാൻ കഴിയുന്നതും മേഖലയെ ആകർഷകമാക്കുന്നു.

സ്വർണവിലയുടെ കുതിപ്പ് ആഭരണ ഉടമകൾക്ക് മാത്രമല്ല, സ്വർണം പണയംവെച്ച് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കും പുതിയ അവസരമാണ് സൃഷ്ടിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഗോൾഡ് ലോൺ വ്യവസായത്തിൽ വലിയ ബ്രാൻഡുകളുടെ പ്രവേശനവും ബ്രാഞ്ച് ശൃംഖലയുടെ വിപുലീകരണവും വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

സ്വർണവിലയിലെ കുതിപ്പ് തുടരുമ്പോൾ, ഇന്ത്യയിലെ ഗോൾഡ് ലോൺ വിപണിയും വൻകിട കമ്പനികളുടെ പുതിയ മത്സരക്കളമായി മാറുകയാണ്.

X
Top